ചെന്നൈ: കർണ്ണാടകയിലെ കോൺഗ്രസ് സർക്കാർ അടുത്ത ഒരുവർഷത്തിനുള്ളിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുമെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ. കോൺഗ്രസിന്റെ കർണ്ണാടക മന്ത്രിസഭ തട്ടിക്കൂട്ട് മന്ത്രിസഭയാണ്. സിദ്ധരാമയ്യ, ഡി കെ ശിവകുമാർ. എ ഐ സി സി എന്നിവർക്ക് പത്ത് മന്ത്രിമാർ വീതമാണുള്ളത്. ഈ ഘടന തന്നെ സ്ഥിരതയുള്ള സർക്കാരിന്റേതല്ല. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഒരു വർഷത്തിനുള്ളിൽ തമ്മിലടി തുടങ്ങിയില്ലെങ്കിൽ അവർ സമാധാന നോബൽ സമ്മാനത്തിന് അർഹരാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്നലെയാണ് കോൺഗ്രസ് പാർട്ടിക്കുള്ളിൽ നടന്ന മാരത്തോൺ ചർച്ചകൾക്ക് ശേഷം കർണ്ണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേറ്റത്. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. സുപ്രധാന വകുപ്പുകൾ ഡി കെ ക്കാണ് കൂടാതെ ഡി കെ നാമനിർദ്ദേശം ചെയ്തവർക്ക് മന്ത്രിസ്ഥാനവും നൽകിയിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഡി കെ ശിവകുമാറിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡിന് സാധിച്ചത്. രണ്ടര വർഷം വീതം ഇരു നേതാക്കളും തമ്മിൽ അധികാരം പങ്കുവയ്ക്കുമെന്നും സൂചനയുണ്ട്.
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷങ്ങൾക്കിടെ 15 പേരുടെ മരണത്തിനിടയാക്കിയ ജിഹാദിയാക്രമണത്തിലെ മുഖ്യപ്രതി നവീദ് അക്രം (24)…