Tuesday, May 7, 2024
spot_img

കർണ്ണാടക സർക്കാർ ഒരു വർഷത്തിനുള്ളിൽ ചീട്ടുകൊട്ടാരം പോലെ തകരും: ഇത് നടന്നില്ലെങ്കിൽ 2024 ലെ സമാധാന നോബൽ സമ്മാനം സിദ്ധരാമയ്യക്കും ഡി കെ ശിവകുമാറിനും നൽകാം; തട്ടിക്കൂട്ട് മന്ത്രിസഭയെ പരിഹസിച്ച് അണ്ണാമലൈ

ചെന്നൈ: കർണ്ണാടകയിലെ കോൺഗ്രസ് സർക്കാർ അടുത്ത ഒരുവർഷത്തിനുള്ളിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുമെന്ന് ബിജെപി തമിഴ്‌നാട് സംസ്ഥാന അദ്ധ്യക്ഷൻ അണ്ണാമലൈ. കോൺഗ്രസിന്റെ കർണ്ണാടക മന്ത്രിസഭ തട്ടിക്കൂട്ട് മന്ത്രിസഭയാണ്. സിദ്ധരാമയ്യ, ഡി കെ ശിവകുമാർ. എ ഐ സി സി എന്നിവർക്ക് പത്ത് മന്ത്രിമാർ വീതമാണുള്ളത്. ഈ ഘടന തന്നെ സ്ഥിരതയുള്ള സർക്കാരിന്റേതല്ല. സിദ്ധരാമയ്യയും ഡി കെ ശിവകുമാറും ഒരു വർഷത്തിനുള്ളിൽ തമ്മിലടി തുടങ്ങിയില്ലെങ്കിൽ അവർ സമാധാന നോബൽ സമ്മാനത്തിന് അർഹരാണ്. അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നലെയാണ് കോൺഗ്രസ് പാർട്ടിക്കുള്ളിൽ നടന്ന മാരത്തോൺ ചർച്ചകൾക്ക് ശേഷം കർണ്ണാടകയിൽ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ സത്യപ്രതിജ്ഞ ചെയ്‌ത്‌ അധികാരമേറ്റത്. ഡി കെ ശിവകുമാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തു. സുപ്രധാന വകുപ്പുകൾ ഡി കെ ക്കാണ് കൂടാതെ ഡി കെ നാമനിർദ്ദേശം ചെയ്തവർക്ക് മന്ത്രിസ്ഥാനവും നൽകിയിട്ടുണ്ട്. മണിക്കൂറുകൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് ഡി കെ ശിവകുമാറിനെ അനുനയിപ്പിക്കാൻ ഹൈക്കമാൻഡിന് സാധിച്ചത്. രണ്ടര വർഷം വീതം ഇരു നേതാക്കളും തമ്മിൽ അധികാരം പങ്കുവയ്ക്കുമെന്നും സൂചനയുണ്ട്.

Related Articles

Latest Articles