Karnataka has marked buffer zone on the Kerala border
കേരളാതിർത്തിയിൽ ബഫര് സോണ് അടയാളപ്പെടുത്തി കര്ണാടക. കണ്ണൂര് അയ്യന്കുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിലാണ് കർണാടക ബഫര് സോണ് സര്വേ നടത്തിയിരിക്കുന്നത്. അയ്യന്കുന്ന് പഞ്ചായത്തിലെ ആറിടങ്ങളിലാണ് ചുവന്ന പെയിന്റിൽ നമ്പര് രേഖപ്പെടുത്തിയിട്ടുള്ളത്. കര്ണാടക വനംവകുപ്പ് അടയാളപ്പെടുത്തിയത് ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫര് സോണ് പരിധി മേഖലകളാണ് .
രണ്ടര കിലോമീറ്ററിലധികം കേരളത്തിന്റെ ഭൂമിയിലാണ് കർണാടക ബഫര് സോണ് പരിധി അടയാളപ്പെടുത്തിയിരിക്കുന്നത് . എന്നാൽ ഈ വിവരം കേരളത്തിലെ ഉദ്യോഗസ്ഥർ അറിഞ്ഞിരുന്നില്ല.
ഈ വിഷയം അറിഞ്ഞ് നാട്ടുകാര് സ്ഥലത്തെത്തി സംഘടിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു . നാട്ടുകാരാണ് ജില്ലാ ഭരണകൂടത്തെയും വനംവകുപ്പിനെയും വിവരമറിയിച്ചത്. പ്രദേശത്തെ ബാരാപ്പുഴ ജലവൈദ്യുത പദ്ധതിയും മുന്നൂറോളം കുടുംബങ്ങളും അവരുടെ കൃഷിഭൂമിയും ഉള്പ്പെടുന്ന സ്ഥാലമാണിത്.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…