Kerala

ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് കണ്ടെത്തിയ 266 വെടിയുണ്ടകള്‍ക്ക് പതിനഞ്ച് വര്‍ഷത്തെ പഴക്കം; അന്വേഷണം കർണാടകയിലേക്ക്

കോഴിക്കോട്: കോഴിക്കോട് ആളൊഴിഞ്ഞ പറമ്പിൽ നിന്ന് കണ്ടെത്തിയ വെടിയുണ്ടകള്‍ക്ക് പതിനഞ്ച് വര്‍ഷം വരെ പഴക്കമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥർ. കഴിഞ്ഞ ബുധനാഴ്ച നെല്ലിക്കോട്ടെ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് 266 വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഇവയുടെ കവര്‍ ദ്രവിച്ച്‌ പോയതിനാല്‍ ബാച്ച്‌ നമ്പ രോ മറ്റ് വിവരങ്ങളോ ലഭിച്ചിരുന്നില്ല. ഇന്ത്യയിലും വിദേശത്തുമായി നാല് കമ്പനികളില്‍ നിര്‍മ്മിച്ചവയാണിതെന്ന് കണ്ടെത്തിയിരുന്നു.

ശാസ്ത്രീയ പരിശോധനയില്‍ ഒരു കമ്പനിയുടെ വെടിയുണ്ടക്ക് അഞ്ചു വര്‍ഷവും മറ്റ് മൂന്ന് കമ്പനികളുടെ വെടിയുണ്ടകള്‍ക്ക് 15 വര്‍ഷവും പഴക്കമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഒരു കവറിലെ വെടിയുണ്ടകളില്‍ കണ്ട ചില അക്ഷരങ്ങളെ ആധാരമാക്കി നടത്തിയ അന്വേഷണത്തില്‍ ഒരു കമ്പനിയുടെ വിശദാംശങ്ങള്‍ ലഭിച്ചു.

വെടിയുണ്ടകള്‍ ആര്‍ക്കൊക്കെയാണ് വിതരണം ചെയ്തിട്ടുള്ളത് എന്ന് കണ്ടെത്താനുള്ള അന്വേഷണം പരോഗമിക്കുകയാണ്. റൈഫിള്‍ ക്ലബുകളില്‍ ഉപയോഗിക്കുന്ന വെടിയുണ്ടകളുടേയും അംഗീകൃത വില്‍പനശാലകളില്‍ നിന്ന് വിറ്റുപോയ വെടിയുണ്ടകളുടെയും കണക്കുകളും അധികൃതര്‍ ശേഖരിക്കുന്നുണ്ട്. കര്‍ണാടകയിലെ കൂര്‍ഗ് മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന വെടിയുണ്ട വില്‍പന കേന്ദ്രങ്ങളില്‍ നിന്നാണോ ഇവയെത്തിച്ചതെന്നും സംശയമുണ്ട്. ഇതേ തുടര്‍ന്ന് അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചിരിക്കുകയാണ്.

Anandhu Ajitha

Recent Posts

പങ്കാളിയെ കൈകാലുകൾ കൂട്ടിക്കെട്ടി വായിൽ തുണി തിരുകി പീഡിപ്പിച്ച ഷാഹിദ് റഹ്മാൻ : ഒരു കേരളാ സ്റ്റോറി.

കോഴിക്കോട് സ്വന്തം പങ്കാളിയെ ക്രൂരമായി പീഡിപ്പിച്ച ഷാഹിദ് റഹ്മാൻ ലഹരിക്കടിമയോ അതോ കേരള സമൂഹത്തിൽ നിശബ്ദമായി പടർന്നു പിടിക്കുന്ന ഒരു…

48 minutes ago

മാദ്ധ്യമങ്ങൾ നിശ്ചയിച്ച ആളെ തിരുവനന്തപുരം മേയറാക്കാതെ ബിജെപി ധിക്കാരം.

പകൽ മുഴുവൻ ഇന്നയാൾ ആയിരിക്കും തിരുവനന്തപുരം മേയർ എന്ന്‌ മാദ്ധ്യമങ്ങൾ ഉറപ്പിച്ചു പറഞ്ഞു. വൈകുന്നേരം ആയപ്പോഴേക്കും ബിജെപി പതിവ് പോലെ…

1 hour ago

ശത്രുവിനെ ഇരു ചെവിയറിയാതെ തകർത്ത് തരിപ്പണമാക്കും ! കലാം-4 ബാലിസ്റ്റിക് മിസൈൽ പരീക്ഷണം വിജയകരം

ഒരു പ്രാദേശിക ശക്തി എന്നതിലുപരി, ആഗോള തീരുമാനങ്ങളെ സ്വാധീനിക്കാൻ ശേഷിയുള്ള ഒരു 'വിശ്വഗുരു' എന്ന നിലയിലേക്കാണ് ഭാരതത്തിന്റെ പ്രയാണം. ഈ…

3 hours ago

മ്യാൻമറിലും ബംഗ്ലാദേശിലും സൈനിക താവളങ്ങൾ !! ഇന്ത്യക്കെതിരെ മുത്തുമാല തന്ത്രവുമായി ചൈന

ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ വാർഷിക റിപ്പോർട്ട്. ബംഗ്ലാദേശ്,…

3 hours ago

ഉണർന്നാൽ വിജയിക്കാം…| SHUBHADINAM

നമ്മുടെ ജീവിതത്തിൽ വിജയം കൈവരിക്കുന്നതിന് ഏറ്റവും വലിയ തടസ്സമായി നിൽക്കുന്നത് പലപ്പോഴും അലസതയാണ്. ഇത് മാറ്റിവെച്ച് കൃത്യമായ പ്ലാനിംഗോടെ മുന്നോട്ട്…

3 hours ago

കരോൾ എ. ഡീറിംഗ്: സമുദ്രത്തിലെ വിടവാങ്ങാത്ത നിഗൂഢത

സമുദ്രയാത്രകളുടെ ചരിത്രത്തിൽ ഉത്തരമില്ലാത്ത അനേകം ചോദ്യങ്ങൾ അവശേഷിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തവും ഭീതിജനകവുമായ ഒന്നാണ് 'കരോൾ എ.…

3 hours ago