Saturday, May 25, 2024
spot_img

കിളിമാനൂരിൽ കെഎസ്ആർടിസി ബസിൽനിന്ന് തോക്കും വെടിയുണ്ടയും ഉൾപ്പെടെയുള്ള ബാഗ് കണ്ടെത്തി

തിരുവനന്തപുരം: തോക്കും, വെടിയുണ്ടയും, പാസ്‌പോര്‍ട്ടും, ഉള്‍പ്പടെ വിവിധ രേഖകള്‍ അടങ്ങിയ ബാഗ് കെഎസ്ആര്‍ടിസി ബസില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരത്തു നിന്നും വെള്ളിയാഴ്ച രാത്രി 7.20ന് കിളിമാനൂരിലേയ്ക്ക് പുറപ്പെട്ട ബസ് 8.45ന് കാരേറ്റ് എത്തിയപ്പോഴാണ് പുറികിലെ സീറ്റിനടിയില്‍ നിന്നും ബാഗ് കണ്ടക്ടര്‍ക്ക് ലഭിച്ചത്.

കിളിമാനൂര്‍ കെ എസ്‌ ആര്‍ ടി സി ഡിപ്പോയിലെ ആര്‍ടിസി 99 നമ്പർ ബസില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഉപേക്ഷിച്ച ബാഗ് കണ്ടക്ടറുടെ ശ്രദ്ധയില്‍ പെടുന്നത്. ഉടന്‍ തന്നെ കണ്ടക്ടര്‍ ബാഗ് കിളിമാനൂര്‍ പൊലീസില്‍ ഏല്‍പ്പിച്ചു. പണം തട്ടിപ്പു കേസിലെ പ്രതിയായ സ്ത്രീയുടെ പേരിലുള്ള പാസ്പോര്‍ട്ടാണ് ബാഗില്‍നിന്ന് കണ്ടെത്തിയതെന്നാണ് സൂചന.

ആര്യനാട് നിന്ന് കഴിഞ്ഞ ദിവസം 26 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ പ്രതിയായ സ്ത്രീയെ പൊലീസ് അന്വേഷിച്ചു വരികയാണ്. തിരുവനന്തപുരത്ത് നിന്ന് കിളിമാനൂരിലേക്ക് വരികയായിരുന്ന ബസില്‍ 17 യാത്രക്കാരാണ് ഉണ്ടായിരുന്നത്. പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles