India

റെയ്‌ഡിലേക്ക് നയിച്ചത് കാർത്തി ചിദംബരത്തിന്റെ ദുരൂഹ വിദേശ ഇടപാടുകൾ; 250 ചൈനീസ് പൗരന്മാർക്ക് വിസ അനുവദിക്കാൻ നിയമ വിരുദ്ധമായി ഇടപെട്ടു! പ്രതിഫലമായി ലഭിച്ചത് കോടികളുടെ കോഴപണം

ദില്ലി: കാർത്തി ചിദംബരത്തിന്റെ വിശ്വസ്തൻ കൈക്കൂലി കേസിൽ അറസ്റ്റിൽ. ചിദംബരത്തിന്റെ സഹായികൂടിയായ ഭാസ്‌കർ രാമനെ സിബിഐയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. വിസ ശരിയാക്കി കൊടുക്കാൻ 250 ചൈനീസ് പൗരൻമാരിൽ നിന്ന് 50 ലക്ഷം രൂപ കോഴ വാങ്ങിയെന്നതാണ് ഇദ്ദേഹത്തിനെതിരെയുള്ള കേസ്. ഭാസ്‌കർ വഴിയാണ് പണമിടപാട് നടന്നതെന്ന് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് ഇന്നലെ പി. ചിദംബരം, കാർത്തി എന്നിവരുടെ വസതികൾ അടക്കം പത്തോളം സ്ഥലങ്ങളിൽ സിബിഐ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ സുപ്രധാന വിവരങ്ങൾ ലഭിച്ചതായാണ് ലഭിക്കുന്ന സൂചനകൾ. ചെന്നൈയിലെ ഇവരുടെ മൂന്ന് വസതികളിലും മുംബൈയിലെ രണ്ട് കേന്ദ്രങ്ങളിലും പഞ്ചാബ്, ഒഡീഷ, കർണ്ണാടക എന്നിവിടങ്ങളിലെ ഒരോ ഇടത്തുമാണ് സിബിഐ റെയ്ഡ് നടത്തിയത്. യുപിഎ കാലത്താണ് ഈ കോഴയിടപാട് നടന്നത്.

കാർത്തിയുമായി ബന്ധപ്പെട്ട മറ്റ് കേസുകളിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഈ ഇടപാട് സിബിഐയുടെ ശ്രദ്ധയിൽപ്പെടുന്നത്. പഞ്ചാബിലെ തൽവണ്ടി വൈദ്യുത നിലയത്തിന്റെ പണി ചൈനീസ് കമ്പനിക്കാണ് നൽകിയിരുന്നത്. പണി വൈകിയപ്പോൾ പിഴ ഈടാക്കുമെന്ന അവസ്ഥയും വന്നു. ഇതോടെ കൂടുതൽ ചൈനീസ് തൊഴിലാളികളെ എത്തിക്കാൻ ശ്രമം തുടങ്ങുകയായിരുന്നു.

എന്നാൽ വിസ പ്രശ്‌നം കാരണം അതിന് സാധിക്കാതെ വന്നതോടെ ചില ഇടനിലക്കാർ കാർത്തിയെ സമീപിക്കുകയായിരുന്നു. കാർത്തിയുടെ ഇടപെടലിനെ തുടർന്ന് മന്ത്രി പി. ചിദംബരം പിൻവാതിൽ വഴി വിസ ശരിയാക്കി കൊടുത്തു. ഇതിന് കോഴയായി 50 ലക്ഷം രൂപ കാർത്തി കൈപ്പറ്റിയെന്നതാണ് കേസ്. കാർത്തിയുടെ വിശ്വസ്തനായ ഭാസ്‌കർ രാമൻ വഴിയാണ് ഈ പണമിടപാടുകൾ നടന്നതെന്നാണ് സിബിഐ കണ്ടെത്തിയത്.

Anandhu Ajitha

Recent Posts

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

8 hours ago

നിങ്ങളുടെ വോട്ട് ജമാഅത്തെ ഇസ്‌ലാമിക്കോ , SDPI ക്കോ ?

2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…

10 hours ago

കൂറ്റൻ നദി പിന്നോട്ട് ഒഴുകി !മനുഷ്യനെ ഞെട്ടിച്ച പ്രകൃതിയുടെ സംഹാര താണ്ഡവം

വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…

14 hours ago

നാസികളുടെ നിഗൂഢമായ സ്വർണ്ണ ട്രെയിൻ: പോളണ്ടിന്റെ മണ്ണിലെ അവസാനിക്കാത്ത ചരിത്രരഹസ്യം

രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…

14 hours ago

കിട്ടേണ്ടത് കിട്ടിയപ്പോൾ ഒവൈസിക്ക് തൃപ്തിയായി ! ഹിമന്തയ്ക്ക് നൂറിൽ നൂറ് മാർക്ക് !!

ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…

14 hours ago

മോദിക്ക് ചിരി ! ട്രമ്പിന് കണ്ണീർ ; മുള്ളിനെ മുള്ള് കൊണ്ട് എടുക്കാൻ ഭാരതം

യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…

14 hours ago