Categories: India

ശക്തിപ്രകടനമെന്ന് ഘോഷിച്ച് നടത്തിയ അനുസ്മരണ സമ്മേളനത്തില്‍ ആളില്ല; പങ്കെടുക്കാതെ പിണറായിയും രാഹുലും; നിറം മങ്ങി കരുണാനിധി അനുസ്മരണം

ചെന്നൈ : പ്രതിപക്ഷ പാര്‍ട്ടികളുടെ ശക്തി പ്രകടനമെന്ന് പ്രഖ്യാപിച്ച് നടത്തിയ എം കരുണാനിധിയുടെ ചരമ വാര്‍ഷിക സമ്മേളനം വെറുതെയായി. കശ്മീര്‍ വിഷയത്തില്‍ രൂക്ഷ വിമര്‍ശം ഉയര്‍ത്തിയ നേതാക്കള്‍ ബിജെപിക്ക് എതിരെ ഒരുമിക്കണമെന്ന് ആഹ്വാനം ചെയ്‌തെങ്കിലും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും, മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പടെയുള്ള പ്രമുഖര്‍ വിട്ടുനിന്നതോടെ ചടങ്ങിന്‍റെ നിറം കെട്ടു.

ബി.ജെ.പിയെ എതിര്‍ക്കാന്‍ പ്രതിപക്ഷത്തിന് ഐക്യമില്ലെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് ഇവരെയെല്ലാം വിളിച്ച് എം.കെ. സ്റ്റാലിന്‍ ചടങ്ങ് സംഘടിപ്പിച്ചത്. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, പുതുച്ചേരി മുഖ്യമന്ത്രി വി.നാരായണസ്വാമി എന്നിവരൊഴികെ മറ്റ് നേതാക്കളാരും സമ്മേളനത്തിനെത്തിയില്ല.

ആന്ധ്രാപ്രദേശ് മുന്‍മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവര്‍ക്കെല്ലാം ക്ഷണമുണ്ടായിരുന്നു. എന്നാല്‍ ഔദ്യോഗിക തിരക്കുകള്‍ കാരണം പങ്കെടുക്കാനാകില്ലെന്ന് ഇവര്‍ അറിയിക്കുകയായിരുന്നു. മക്കള്‍ നീതി മയ്യം അധ്യക്ഷന്‍ കമല്‍ഹാസനെയും ക്ഷണിച്ചിരുന്നെങ്കിലും ചടങ്ങിന് എത്തിയില്ല. ആറ് മാസങ്ങള്‍ക്ക് മുമ്പ് സമാന വേദിയിലായിരുന്നു രാഹുല്‍ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് സ്റ്റാലിന്‍ നിര്‍ദ്ദേശിച്ചത്.

B4 Admin

Recent Posts

പഹല്‍ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…

55 minutes ago

അറബിക്കടലില്‍ കോസ്റ്റ് ഗാര്‍ഡും എ.ടി.എസും തീര്‍ത്ത മിന്നല്‍ പ്രതിരോധം. 3,000 കോടി രൂപയുടെ മയക്കുമരുന്ന് വേട്ട. അഞ്ച് പാക്കിസ്താനികള്‍ കസ്റ്റഡിയില്‍

ലക്ഷദ്വീപിന് പടിഞ്ഞാറ് അറബിക്കടലില്‍ ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡും ഗുജറാത്ത് ഭീകരവിരുദ്ധ സ്‌ക്വാഡും (ATS) സംയുക്തമായി നടത്തിയ നിര്‍ണ്ണായക നീക്കം രാജ്യത്തിന്റെ…

2 hours ago

കത്വയില്‍ സേനയ്ക്കുള്ളില്‍ ഞെട്ടിക്കുന്ന വെടിവെപ്പ്. നാല് സിഐഎസ്എഫ് ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…

14 hours ago

പാകിസ്ഥാന്‍ വ്യോമപാത അടച്ചു. ഹിമാലയത്തിന് മുകളിലൂടെ പുതിയ ചൈനീസ് റൂട്ട് തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ലക്ഷ്യം കോടികളുടെ ലാഭവും സമയക്കുറവും

ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…

14 hours ago

ദില്ലിയെ നടുക്കി ‘ഡ്രഗ് ക്വീന്‍’ പാര്‍വതിയുടെ വീഴ്ച. ഒന്നരക്കോടിയുടെ ഹെറോയിനും 64 ലക്ഷം രൂപയുമായി ലഹരിസാമ്രാജ്യത്തിലെ തലൈവി പിടിയില്‍. വീട്ടില്‍ കോടികളുടെ ഹെറോയിനും സ്വര്‍ണ്ണവും പണവും

ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…

14 hours ago