പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസും അതിനെത്തുടർന്നുള്ള സംഭവ വികാസങ്ങളും പടിവാതിൽക്കൽ എത്തി നിൽക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിക്കുന്ന തൃശ്ശൂർ സീറ്റിനെ ബാധിക്കുമെന്ന് സിപിഐ നേതാക്കൾക്കിടയിൽ ആശങ്ക. ഇന്ന് ചേർന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ കരുവന്നൂർ വിവാദം തെരഞ്ഞെടുപ്പിനെ മോശമായി ബാധിക്കുമെന്ന് നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചുവെന്നാണ് വിവരം. അതേസമയം കണ്ടല സഹകരണ ബാങ്ക് തട്ടിപ്പിൽ പാർട്ടി സംസ്ഥാന നേതൃത്വത്തിന് വീഴ്ചയുണ്ടായെന്നും വിമർശനം ഉയർന്നു. സംസ്ഥാന നേതൃത്വം തിരുത്തൽ ശക്തിയാകുന്നില്ലെന്നും മുൻകാലങ്ങളിൽ ഭരണം നോക്കാതെ പാർട്ടി മുന്നണിയിൽ തിരുത്തൽ ശക്തിയായിരുന്നുവെന്നും നേതാക്കൾ പറഞ്ഞു. പാർട്ടിയുടെ മുഖം നഷ്ടമായെന്നും വിമർശനം ഉയർന്നു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വിമർശിച്ചു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെ വിലയിരുത്തലാകുമെന്ന് പറയാൻ പാടില്ലായിരുന്നുവെന്നാണ് കാനം രാജേന്ദ്രൻ അഭിപ്രായപ്പെട്ടത്. അരനൂറ്റാണ്ടായി യുഡിഎഫ് ജയിക്കുന്ന മണ്ഡലത്തിൽ എൽഡിഎഫ് ജയിക്കുമെന്ന് പറയുന്നത് മണ്ടത്തരമാണെന്നും കാനം രാജേന്ദ്രൻ തുറന്നടിച്ചു.
അതെ സമയം കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരി നഗരസഭയിലെ സിപിഎം കൗണ്‍സിലറുമായ പി.ആര്. അരവിന്ദാക്ഷനെയും പിന്നാലെ കരുവന്നൂര്‍ സഹകരണ ബാങ്ക് മുൻ ചീഫ് അക്കൗണ്ടന്റ് സി.കെ. ജില്‍സിനേയും ഇഡിഅറസ്റ്റ് ചെയ്തിരുന്നു. കരുവന്നൂര്‍ ബാങ്ക് വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കേസിലാണ് രണ്ടു പേരുടെയും അറസ്റ്റ് എന്നാണ് ലഭിക്കുന്ന വിവരം. ഇരുവരെയും റിമാൻഡ് ചെയ്തു. ഇവർക്കായുള്ള കസ്റ്റഡി അപേക്ഷ അടുത്ത ദിവസം പരിഗണിക്കും.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…