Karuvannur bank robbery; Today is crucial for accused, court verdict on bail plea of PR Aravindakshan and CK Jillson today
തൃശ്ശൂർ: കരുവന്നൂർ ബാങ്ക് കൊള്ളയിൽ ഇഡി അറസ്റ്റ് ചെയ്ത പ്രതികളുടെ ജാമ്യാപേക്ഷയില്‍ കോടതി വിധി ഇന്ന്. സിപിഎം കൗണ്‍സിലര്‍ പി.ആര്‍.അരവിന്ദാക്ഷന്‍, ബാങ്ക് മുന്‍ അക്കൗണ്ടന്‍റ് സി.കെ.ജില്‍സ് എന്നിവരുടെ ജാമ്യാപേക്ഷയിലാണ് വിചാരണക്കോടതി വിധി പറയുന്നത്.
ഇരുഭാഗത്തിന്റെയും വിശദമായ വാദം കലൂർ പിഎംഎൽഎ കോടതിയിൽ പൂർത്തിയായിരുന്നു. കേസിൽ പിആർ അരവിന്ദാക്ഷൻ കള്ളപ്പണം വെളുപ്പിച്ചതായാണ് ഇഡിയുടെ കണ്ടെത്തൽ. കേസിൽ പ്രതിഭാഗത്തിന്റെയും ഇഡിയുടെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് കോടതി ഇന്ന് വിധി പറയാൻ മാറ്റിയത്. പിആർ അരവിന്ദാക്ഷന് ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്ത ഇഡി, ഒന്നാം പ്രതി പി സതീഷ് കുമാറുമായി പിആർ അരവിന്ദാക്ഷൻ നടത്തിയ ഫോൺ സംഭാഷണങ്ങളുടെ വിവരങ്ങളും കോടതിയെ അറിയിച്ചിരുന്നു.
എന്നാൽ അരവിന്ദാക്ഷൻ കമ്മീഷൻ ചോദിക്കുന്ന കോൾ റെക്കോർഡുകൾ പിഎംഎൽഎ കോടതിയിൽ ഇഡി കേൾപ്പിക്കാനൊരുങ്ങിയപ്പോൾ പ്രതിഭാഗം എതിർപ്പുയർത്തുകയും, തടയുകയുമാണ് ചെയ്തത്. തുടർന്ന് മുദ്രവച്ച കവറിൽ കൈമാറാൻ കോടതി നിർദ്ദേശിച്ചു. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി സമർപ്പിക്കുന്ന കുറ്റപത്രത്തിനൊപ്പം കോൾ റെക്കോർഡുകളും കോടതിക്ക് കൈമാറും. ക്വാറി, ഹോട്ടൽ വ്യവസായങ്ങളിലൂടെ സമ്പാദിച്ചതാണ് തന്റെ അക്കൗണ്ടിലെത്തിയ ലക്ഷങ്ങളെന്നാണ് പിആർ അരവിന്ദാക്ഷന്റെ വാദം. അഞ്ചു കോടിയോളം രൂപയുടെ ക്രമക്കേട് ബാങ്കിൽ നടത്തിയ സികെ ജിൽസിന്റെയും ജാമ്യാപേക്ഷ തള്ളണമെന്നതാണ് ഇഡിയുടെ ആവശ്യം. കുറ്റപത്രം സമർപ്പിച്ച ശേഷം രണ്ടാംഘട്ട അന്വേഷണത്തിലേക്ക് കടക്കും.
ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…