കാശി വിശ്വനാഥ് ക്ഷേത്രത്തിൽ ഒരു വര്‍ഷം കൊണ്ട് പുതിയ റെക്കോർഡ്. കാശി ഇടനാഴി ഉദ്ഘാടനം ചെയ്തിട്ട് ഒരു വര്‍ഷം തികയുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13നാണ് പ്രധാനമന്ത്രി കാശി ഇടനാഴി ഉദ്ഘാടനം ചെയ്തത്. ഈ അവസരത്തിൽ ഭക്തര്‍ 100 കോടിയിലധികം വിലമതിക്കുന്ന വഴിപാടുകള്‍ നടത്തിയതായി ക്ഷേത്ര ഭരണസമിതി വ്യക്തമാക്കി . 100 കോടിയിലധികം രൂപയുടെ വഴിപാട് നടത്തിയത് ചരിത്രത്തിലെ തന്നെ റെക്കോര്‍ഡാണ്. പണത്തിന് പുറമെ സ്വര്‍ണവും വെള്ളിയും വഴിപാടായി സമർപ്പിച്ചിട്ടുണ്ട് . 50 കോടിയിലധികം തുക സമർപ്പിച്ചതിൽ 40 ശതമാനവും ഓണ്‍ലൈന്‍ വഴിയാണ് സ്വീകരിച്ചിരിക്കുന്നത്.
എല്ലാ മാസവും ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ എണ്ണവും വര്‍ധിച്ചു വരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഭക്തര്‍ ഈ ഒരു വര്‍ഷം ക്ഷേത്രത്തില്‍ സമര്‍പ്പിച്ച വഴിപാടുകളും ക്ഷേത്ര ഭരണസമിതി വിലയിരുത്തി. ക്ഷേത്രത്തിലേക്ക് വരാന്‍ കഴിയാത്തവര്‍ ഓണ്‍ലൈനില്‍ വഴിപാടുകള്‍ നടത്തിയിരുന്നു . മുന്‍വര്‍ഷങ്ങളില്‍ ക്ഷേത്രത്തില്‍ നടത്തിയ വഴിപാടുകളുടെ 500 ശതമാനം കൂടുതലാണിത്. 50 കോടിയിലധികം വിലമതിക്കുന്ന അമൂല്യ ലോഹങ്ങളും ഭക്തര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് ക്ഷേത്ര ട്രസ്റ്റ് നല്‍കുന്ന വിവരം. 60 കിലോ സ്വര്‍ണവും 10 കിലോ വെള്ളിയും 1500 കിലോ ചെമ്പും ഇതില്‍ അടങ്ങിയിരിക്കുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ പുറം, അകത്തെ ചുവരുകള്‍ സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നിവ ഉപയോഗിച്ച് അലങ്കരിച്ചിരിക്കും.
ഒരു വര്‍ഷത്തിനിടെ ഇതുവരെ 7.35 കോടിയിലധികം ഭക്തര്‍ ദര്‍ശനം നടത്തി. ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ശേഷം കൂടുതല്‍ ആളുകളെ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രിയും കാശി എംപിയുമായ നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു.
ഏറ്റവും പുരാതനമെന്നു കരുതുന്ന കാശിയില്‍ വിനോദസഞ്ചാരികള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നിരവധി പദ്ധതികളും ആരംഭിക്കുന്നുണ്ട്. കൂടുതൽ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ വരും കാലങ്ങളില്‍ ഭക്തരുടെ എണ്ണം ഇനിയും വര്‍ധിക്കും .
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…