Friday, April 19, 2024
spot_img

100 കോടിയുടെ പുതിയ റെക്കോർഡുമായി കാശി വിശ്വനാഥ് ക്ഷേത്രം ; വിനോദസഞ്ചാരികള്‍ക്ക് നിരവധി ആധുനിക സൗകര്യങ്ങള്‍ ഒരുക്കും

കാശി വിശ്വനാഥ് ക്ഷേത്രത്തിൽ ഒരു വര്‍ഷം കൊണ്ട് പുതിയ റെക്കോർഡ്. കാശി ഇടനാഴി ഉദ്ഘാടനം ചെയ്തിട്ട് ഒരു വര്‍ഷം തികയുകയാണ്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13നാണ് പ്രധാനമന്ത്രി കാശി ഇടനാഴി ഉദ്ഘാടനം ചെയ്തത്. ഈ അവസരത്തിൽ ഭക്തര്‍ 100 കോടിയിലധികം വിലമതിക്കുന്ന വഴിപാടുകള്‍ നടത്തിയതായി ക്ഷേത്ര ഭരണസമിതി വ്യക്തമാക്കി . 100 കോടിയിലധികം രൂപയുടെ വഴിപാട് നടത്തിയത് ചരിത്രത്തിലെ തന്നെ റെക്കോര്‍ഡാണ്. പണത്തിന് പുറമെ സ്വര്‍ണവും വെള്ളിയും വഴിപാടായി സമർപ്പിച്ചിട്ടുണ്ട് . 50 കോടിയിലധികം തുക സമർപ്പിച്ചതിൽ 40 ശതമാനവും ഓണ്‍ലൈന്‍ വഴിയാണ് സ്വീകരിച്ചിരിക്കുന്നത്.

എല്ലാ മാസവും ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെ എണ്ണവും വര്‍ധിച്ചു വരുന്നുണ്ട്. ഇത്തരമൊരു സാഹചര്യത്തില്‍ ഭക്തര്‍ ഈ ഒരു വര്‍ഷം ക്ഷേത്രത്തില്‍ സമര്‍പ്പിച്ച വഴിപാടുകളും ക്ഷേത്ര ഭരണസമിതി വിലയിരുത്തി. ക്ഷേത്രത്തിലേക്ക് വരാന്‍ കഴിയാത്തവര്‍ ഓണ്‍ലൈനില്‍ വഴിപാടുകള്‍ നടത്തിയിരുന്നു . മുന്‍വര്‍ഷങ്ങളില്‍ ക്ഷേത്രത്തില്‍ നടത്തിയ വഴിപാടുകളുടെ 500 ശതമാനം കൂടുതലാണിത്. 50 കോടിയിലധികം വിലമതിക്കുന്ന അമൂല്യ ലോഹങ്ങളും ഭക്തര്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് ക്ഷേത്ര ട്രസ്റ്റ് നല്‍കുന്ന വിവരം. 60 കിലോ സ്വര്‍ണവും 10 കിലോ വെള്ളിയും 1500 കിലോ ചെമ്പും ഇതില്‍ അടങ്ങിയിരിക്കുന്നു. ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ പുറം, അകത്തെ ചുവരുകള്‍ സ്വര്‍ണ്ണം, വെള്ളി, ചെമ്പ് എന്നിവ ഉപയോഗിച്ച് അലങ്കരിച്ചിരിക്കും.

ഒരു വര്‍ഷത്തിനിടെ ഇതുവരെ 7.35 കോടിയിലധികം ഭക്തര്‍ ദര്‍ശനം നടത്തി. ക്ഷേത്രത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് ശേഷം കൂടുതല്‍ ആളുകളെ സ്വീകരിക്കാന്‍ തയ്യാറാകണമെന്ന് പ്രധാനമന്ത്രിയും കാശി എംപിയുമായ നരേന്ദ്ര മോദി ജനങ്ങളോട് ആഹ്വാനം ചെയ്തു.

ഏറ്റവും പുരാതനമെന്നു കരുതുന്ന കാശിയില്‍ വിനോദസഞ്ചാരികള്‍ക്ക് ആധുനിക സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള നിരവധി പദ്ധതികളും ആരംഭിക്കുന്നുണ്ട്. കൂടുതൽ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനാല്‍ വരും കാലങ്ങളില്‍ ഭക്തരുടെ എണ്ണം ഇനിയും വര്‍ധിക്കും .

Related Articles

Latest Articles