കശ്യപ് വർമ്മ, മൈഥിലി കെ വർമ്മ
ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലെ മേൽശാന്തിമാരുടെ നറുക്കെടുപ്പിനായി ഈ വർഷം
പന്തളം കൊട്ടാരത്തിൽ നിന്നും കശ്യപ് വർമ്മയേയും മൈഥിലി കെ വർമ്മയേയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് പന്തളം കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാമവർമ്മ രാജ അംഗീകാരം നൽകി.
2011 ലെ സുപ്രീം കോടതിയുടെ ഉത്തരവിൻ പ്രകാരം റിട്ട: ജസ്റ്റിസ് കെ.ടി.തോമസ്സിന്റെ മീഡിയേഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പന്തളം കൊട്ടാരം വലിയ തമ്പുരാൻ നിദ്ദേശിക്കുന്ന കുട്ടികളെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ നറുക്കെടുക്കാൻ അയക്കുന്നത്.
പന്തളം നടുവിലെ മാളിക കൊട്ടാരത്തിൽ മുൻ രാജ പ്രതിനിധി പ്രദീപ് കുമാർ വർമ്മയുടെ മകൾ പൂജ വർമ്മ. (കൃഷ്ണവിലാസം കൊട്ടാരം മാവേലിക്കര വലിയകൊട്ടാരം) – ശൈലേന്ദ്ര വർമ്മ (പാലിയക്കര കൊട്ടാരം തിരുവല്ല ) ദമ്പതികളുടെ മകൻ കശ്യപ് വർമ്മ ശബരിമല മേൽശാന്തിയെ നറുക്കെടുക്കും. കശ്യപ് വർമ്മ ഡിജിറ്റാലിസ് പ്രൈമറി സ്കൂൾ,അൽമേർ നെതർലാൻഡ്‌സ് അഞ്ചാംക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരി ചിന്മയി വർമ്മ
പന്തളം മുണ്ടയ്ക്കൽ കൊട്ടാരത്തിലെ മുൻ രാജ പ്രതിനിധി ശ്രീ രാഘവവർമ്മയുടെ മകൾ ശ്രുതി ആർ വർമ്മ – കേരള വർമ്മ. സി . കെ (ചാഴുർ കോവിലകം ) ദമ്പതികളുടെ മകൾ മൈഥിലി കെ വർമ്മ മാളികപ്പുറം മേൽശാന്തിയെയും നറുക്കെടുക്കും. മൈഥിലി കെ വർമ്മ ബാഗ്ലൂർ സംഹിത അക്കാദമി സ്കൂളിൽ നാലാം ക്ലാസ് വിദ്യർത്ഥിനിയാണ്. സഹോദരൻ മാധവ് കെ വർമ്മ.
പന്തളം കൊട്ടാരം വലിയ തമ്പുരാന്റെയും വലിയ തമ്പുരാട്ടിയുടെയും അനുഗ്രഹം വാങ്ങി ഒക്ടോബർ 17ന് ഉച്ചയ്ക്ക് തിരുവാഭരണ മാളികയുടെ മുൻപിൽ വെച്ച് കെട്ട് നിറച്ച് വലിയ കോയിക്കൽ ക്ഷേത്രത്തിൽ ദർശനത്തിനുശേഷം സംഘം പ്രതിനിധികളുടെയും ( വൈസ് പ്രസിഡന്റ് അരുൺകുമാർ ,കമ്മിറ്റി അംഗം കേരളം വർമ്മ) രക്ഷിതാക്കളുടെയും ഒപ്പം സന്നിധാനത്തേക്ക് യാത്ര തിരിക്കും.
അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…
അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…
വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…
സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…