കൊച്ചി :മഹാരാജാസ് കോളേജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കിയ കേസിൽ വിദ്യ ജോലി നേടിയതിൽ ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടെന്ന ആരോപണവുമായി കെ.എസ്.യു രംഗത്ത്.വിദ്യക്ക് ആരുടെയോ പ്രാഥമിക സഹായം ലഭിച്ചിട്ടുണ്ടെന്നും അന്വേഷണം ശക്തിപ്പെടുത്തണമെന്നും കെഎഎസ്‌യു വ്യക്തമാക്കി.പോലീസ് മെല്ലോപ്പോക്ക് നയമാണ് അന്വേഷണത്തിൽ സ്വീകരിക്കുന്നതെന്നും കെഎഎസ്‌യു പറഞ്ഞു.സംഭവത്തിൽ മുൻ പ്രിൻസിപ്പലിനെ ഉൾപ്പടെ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും നിയമ നടപടികൾ സ്വീകരിക്കാത്ത പക്ഷം വിഷയത്തിൽ ശക്തമായ പ്രതിഷേധത്തിലേക്ക് കടക്കുമെന്ന് കെ.എസ്.യു ജില്ലാ പ്രസിഡന്റ് ജവാദ് പുത്തൂർ പറഞ്ഞു.
അതേസമയം വ്യാജ രേഖയുണ്ടാക്കിയ കേസിൽ അഗളി പൊലീസ് ഇന്ന് കാസർകോടെത്തി തെളിവെടുക്കും.പിഎച്ച്ഡി വിവാദത്തിൽ കാലടി സർവകലാശാല ഉപസമിതിയും ഇന്ന് പരിശോധന തുടങ്ങും.ഉച്ചയ്ക്ക് പന്ത്രണ്ടോടെയാവും അഗളി എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം കാസർകോട് എത്തുക.വിദ്യയുടെ തൃക്കരിപ്പൂരിലെ വീട്ടിലും പരിശോധന നടത്തും.വ്യാജരേഖ സമർപ്പിച്ച് ഗസ്റ്റ് ലക്ചററായി വിദ്യ ഒരു വർഷം ജോലിചെയ്ത കരിന്തളം ഗവൺമെൻറ് ആർട്സ് ആൻഡ് സയൻസ് കോളേജിലും പൊലീസ് സംഘമെത്തി പ്രിൻസിപ്പൽ ഇൻ ചാർജ് അടക്കമുള്ളവരുടെ മൊഴി രേഖപ്പെടുത്തും.
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…
പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…
കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…
ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…