വൈദേശിക നാടകങ്ങളുടെ ചിട്ടകൾക്കൊപ്പം നാട്ടിലെ അരങ്ങുകൾ വഴിതെറ്റിയൊഴുകിത്തുടങ്ങിയപ്പോഴാണ് കാവാലത്തിന്റെ രംഗപ്രവേശം. സ്വന്തം നാടിന്റെ സംസ്ക്കാരവും ചൂടും ചൂരും നാട്ടുതാളവും അരങ്ങിലേക്ക് തിരികെക്കൊണ്ടുവന്നതിനു പിന്നിൽ ഒരു ഭഗീരഥപ്രയത്‌നം തന്നെയുണ്ടാകണം. ആഗോളവൽക്കരണവും, വിപണിസംസ്ക്കാരവും, നഗരവൽക്കരണവും നാട്ടിലും അരങ്ങിലും തരംഗമായപ്പോൾ സ്വത്വബോധത്തിൽ ചുറ്റിപ്പറ്റി നിന്ന അതുല്യനായ കലാകാരനായിരുന്നു കാവാലം. ഞങ്ങൾക്കും ഈ ലോകത്തിനു ചിലത് നൽകാനുണ്ടെന്ന ആത്മഗതം മനസ്സിൽ നിറച്ച് അദ്ദേഹം അരങ്ങിൽ മെനെഞ്ഞെടുത്തത് അനേകം അത്ഭുത സൃഷ്ടികളായിരുന്നു. മൂല്യവത്തുക്കളായ നാടക സൃഷ്ടികൾ അദ്ദേഹത്തിലൂടെ ലോകം മുഴുവനും ചുറ്റി സഞ്ചരിച്ചു. അരങ്ങിൽ നാടിന്റെ തുടിപ്പ് പകർന്ന നാടകാചാര്യൻ അനേകം ശിഷ്യന്മാരിലൂടെ അന്ന് തീർത്ത അരങ്ങുകൾ ഇന്നും സജീവമാക്കി നിർത്തുന്നുണ്ട്. നിരവധിപേർ ആ സൃഷ്ടികൾക്കൊപ്പം ഇന്നും കാവാലത്തിന്റെ ഓർമ്മകളിൽ താളം പിടിക്കുന്നുണ്ട്.
കാവാലം നാരായണപ്പണിക്കരുടെ ഏറ്റവും ജനസമ്മതി നേടിയ നാടകമായിരുന്നു അവനവൻ കടമ്പ. അതിന്റെ സംവിധാനം നിർവഹിച്ചത് പ്രശസ്ത ചലച്ചിത്ര സംവിധായകനായ ജി. അരവിന്ദനായിരുന്നു. സാക്ഷി, കരിങ്കുട്ടി, ഒറ്റയാൻ, ദൈവത്താർ, കരിവേഷം തെയ്യത്തെയ്യം തുടങ്ങിയ പ്രശസ്ത നാടകങ്ങളുടെ കർത്താവായിരുന്നു അദ്ദേഹം. ഇന്ത്യൻ നാടകത്തെ പ്രതിനിധീകരിച്ച് അദ്ദേഹത്തിന്റെ സോപാനം തിയറ്റർ ലോകമെമ്പാടും നാടകാവതരണം നടത്തിയിട്ടുണ്ട്. തനതുനാടകം എന്ന സങ്കല്പത്തിന്റെ പ്രയോക്താക്കളിൽ ഏറ്റവും ശ്രദ്ധേയനായിരുന്ന അദ്ദേഹത്തിന് കാളിദാസ് സമ്മാൻ പുരസ്കാരം ലഭിച്ചിട്ടുണ്ട്. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി, ചെയർമാൻ, കേന്ദ്ര സംഗീത നാടക അക്കാദമി വൈസ്ചെയർമാൻ തുടങ്ങിയ പദവികൾ അലങ്കരിച്ചിരുന്ന അദ്ദേഹം തിരുവരങ്ങിന്റെയും സോപാനത്തിന്റെയും ഡയറക്ടർ ആയിരുന്നു.
രതിനിർവ്വേദം’ എന്ന സിനിമയ്ക്കു വേണ്ടി ഗാനങ്ങൾ എഴുതി അദ്ദേഹം സിനിമാ രംഗത്തെത്തി. തുടർന്ന് വാടകയ്ക്കൊരു ഹൃദയം, തമ്പ്, കുമ്മാട്ടി, തമ്പുരാട്ടി, തുടങ്ങിയ മലയാള ചലച്ചിത്രങ്ങൾക്ക് ഗാനരചന നിർവഹിച്ചു. അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. 1978 ലും 1982 ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്.
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…
എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…
കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…
ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…