ആലപ്പുഴ: കായംകുളം എന്‍.ടി.പി.സിയുടെ കായംകുളത്തെ 92 മെഗാവാട്ട് ശേഷിയുള്ള ഫ്ലോട്ടിംഗ് സോളാര്‍ വൈദ്യുത പദ്ധതി വീഡിയോ കോണ്‍ഫറന്‍സിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഓണ്‍ലൈനായി ഉദ്ഘാടനം നിര്‍വഹിച്ചു.450 ഏക്കര്‍ കായല്‍ പ്രദേശത്ത് സ്ഥാപിച്ചിട്ടുള്ള ഫ്ലോട്ടിംഗ് സോളാര്‍ പദ്ധതി 92 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.450 കോടി രൂപയാണ് പദ്ധതി ചിലവ്. 2019ല്‍ തുടക്കം കുറിച്ച നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ മാസമാണ് പൂര്‍ത്തിയായത്.
രാജ്യത്തെ രണ്ടാമത്തെ വലിയ ഫ്ളോട്ടിംഗ് സോളാര്‍ വൈദ്യുത പദ്ധതിയും സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതിയുമാണിത്.ഇവിടെ ഉത്പാദിപ്പിക്കുന്ന വൈദ്യുതി പൂര്‍ണമായും കെ.എസ്.ഇ.ബിക്കാണ് നല്‍കുക.2.16 ലക്ഷം പാനലുകള്‍ വൈദ്യുതി ഉത്പാദനത്തിന് ഉപയോഗിക്കുന്നു.യൂണിറ്റിന് 3 രൂപ 17 പൈസ നിരക്കില്‍ 25 വര്‍ഷത്തേക്ക് കെഎസ്ഇബിക്കാകും വൈദ്യുതി നല്‍കുക.
നിലയപരിസരത്തെ വെള്ളക്കെട്ടുകളില്‍ സൗരപാനലുകള്‍ സ്ഥാപിച്ച് ആദ്യ ഘട്ടത്തില്‍ 57മെഗവാട്ട് ഉത്പാദിപ്പിച്ചു.പദ്ധതിയുടെ അവസാന ഘട്ടമായി 35 മെഗാവാട്ടിന്റെ ഫ്ളോട്ടിംഗ് സോളാര്‍ പവര്‍ കൂടി സ്ഥാപിച്ചതോടെ കായംകുളം എന്‍ടിപിസിയില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനം 92 മെഗാവാട്ടായി വര്‍ധിച്ചു.
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…