കോട്ടയം: ഗണപതി മിത്ത് ആണെന്ന സ്പീക്കറുടെ പ്രസ്താവനയിൽ രൂക്ഷമായി പ്രതികരിച്ച് കെ ബി ഗണേഷ് കുമാർ. പ്രസ്താവനയില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെന്ന് കെബി ഗണേഷ് കുമാര്‍ എംഎൽ എ വ്യക്തമാക്കി. അദ്ദേഹം പറഞ്ഞതാണ് ശരിയെന്നും അന്തസ്സായ തീരുമാനം എന്‍എസ്എസ് എടുത്തിട്ടുണ്ടെന്നും എന്‍എസ്എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിന് ശേഷം മാധ്യദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു അക്രമസമരത്തിലൂടെ കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ പോകാതെ എന്‍എസ്എസ് വളരെ മാന്യമായ തീരുമാനമാണ് എടുത്തിട്ടുള്ളതെന്നും നിയമപരമായി തെറ്റുകളെ നേരിടുക എന്നതാണ് എന്‍എസ്എസിന്റെ നയമെന്നും . അതിനകത്ത് കൂടുതല്‍ പറയേണ്ട കാര്യമില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.
ന്യായം കണ്ടെത്താന്‍ കോടതിയില്‍ പോയാല്‍ മതിയല്ലോ. ഒരു മുതലെടുപ്പിനും എന്‍എസ്എസ് കൂട്ടുനില്‍ക്കില്ല. തെറ്റു കണ്ടാല്‍ നിയമത്തിന്റെ വഴി സ്വീകരിക്കുകയെന്നതാണ് നിലപാട്. മിത്ത് വിവാദത്തില്‍ മുഖ്യമന്ത്രി നിശബ്ദനാണല്ലോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്, അതൊന്നും താന്‍ അഭിപ്രായം പറഞ്ഞാല്‍ ശരിയല്ല, മുഖ്യമന്ത്രിയെ കാണുമ്പോള്‍ നിങ്ങള്‍ തന്നെ ചോദിച്ചാല്‍ മതിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…
ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സിബിഐ ക്ക് വിടണമെന്ന ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും . അന്വേഷണം ഏറ്റെടുക്കാൻ തയ്യാറെന്ന് സൂചന…
രമേശ് ചെന്നിത്തലയുടെ നീക്കങ്ങൾ സോണിയാ ഗാന്ധിയെ കുരുക്കിലാക്കുമോ ? ശബരിമല വിഗ്രഹങ്ങൾ കടത്തിയത് ഡി. മണി ? ശബരിമലയുമായി ബന്ധമുള്ള…