Saturday, April 27, 2024
spot_img

എന്‍എസ്എസ് എടുത്തത് വളരെ മാന്യമായ തീരുമാനം; അക്രമസമരത്തിലൂടെ കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ സംഘടനാ ശ്രമിച്ചിട്ടില്ല! സ്പീക്കറുടെ ഗണപതി പ്രസ്താവനയില്‍ പ്രതികരിച്ച് കെ ബി ഗണേഷ്‌കുമാർ

കോട്ടയം: ഗണപതി മിത്ത് ആണെന്ന സ്പീക്കറുടെ പ്രസ്താവനയിൽ രൂക്ഷമായി പ്രതികരിച്ച് കെ ബി ഗണേഷ് കുമാർ. പ്രസ്താവനയില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെന്ന് കെബി ഗണേഷ് കുമാര്‍ എംഎൽ എ വ്യക്തമാക്കി. അദ്ദേഹം പറഞ്ഞതാണ് ശരിയെന്നും അന്തസ്സായ തീരുമാനം എന്‍എസ്എസ് എടുത്തിട്ടുണ്ടെന്നും എന്‍എസ്എസ് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് യോഗത്തിന് ശേഷം മാധ്യദ്ധ്യമങ്ങളോട് പറഞ്ഞു. ഒരു അക്രമസമരത്തിലൂടെ കേരളത്തിലെ മതസൗഹാര്‍ദം തകര്‍ക്കാന്‍ പോകാതെ എന്‍എസ്എസ് വളരെ മാന്യമായ തീരുമാനമാണ് എടുത്തിട്ടുള്ളതെന്നും നിയമപരമായി തെറ്റുകളെ നേരിടുക എന്നതാണ് എന്‍എസ്എസിന്റെ നയമെന്നും . അതിനകത്ത് കൂടുതല്‍ പറയേണ്ട കാര്യമില്ലെന്നും ഗണേഷ് കുമാര്‍ വ്യക്തമാക്കി.

ന്യായം കണ്ടെത്താന്‍ കോടതിയില്‍ പോയാല്‍ മതിയല്ലോ. ഒരു മുതലെടുപ്പിനും എന്‍എസ്എസ് കൂട്ടുനില്‍ക്കില്ല. തെറ്റു കണ്ടാല്‍ നിയമത്തിന്റെ വഴി സ്വീകരിക്കുകയെന്നതാണ് നിലപാട്. മിത്ത് വിവാദത്തില്‍ മുഖ്യമന്ത്രി നിശബ്ദനാണല്ലോ എന്ന മാദ്ധ്യമങ്ങളുടെ ചോദ്യത്തിന്, അതൊന്നും താന്‍ അഭിപ്രായം പറഞ്ഞാല്‍ ശരിയല്ല, മുഖ്യമന്ത്രിയെ കാണുമ്പോള്‍ നിങ്ങള്‍ തന്നെ ചോദിച്ചാല്‍ മതിയെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

Related Articles

Latest Articles