politics

കെജ്‍രിവാളിന്റെ മന്ത്രിസഭ ദളിതർക്കു വേണ്ടി ഒന്നും ചെയ്തില്ല ; പാർട്ടി വിട്ട് ദളിത് നേതാക്കൾ ബിജെപിയിൽ ചേർന്നു

ദില്ലി ; ദില്ലി സർക്കാർ ദളിതർക്ക് വേണ്ടി ഒന്നും ചെയ്തിലെന്ന ആരോപണവുമായി ആം ആദ്മി പാർട്ടിയിൽ നിന്നും രാജിവച്ച് ദളിത് നേതാക്കൾ ബിജെപിയിൽ ചേർന്നു. ആം ആദ്മി പാർട്ടിയിൽ നിന്നും രാജിവച്ച ഛത്തർപൂർ എംഎൽഎ കർതാർ സിംഗ് തൻവാറും ദില്ലി മുൻ മന്ത്രി രാജ് കുമാർ ആനന്ദും ഭാര്യ വീണ ആനന്ദുമാണ് ബിജെപിയിൽ ചേർന്നത് . ദില്ലിയിലെ ബിജെപി അദ്ധ്യക്ഷൻ വീരേന്ദ്ര സച്‌ദേവ, ദേശീയ ജനറൽ സെക്രട്ടറി അരുൺ സിം​ഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അം​ഗത്വം സ്വീകരിച്ചത്.

ബിജെപിയിൽ ചേരാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് അം​ഗത്വം സ്വീകരിച്ചതിന് ശേഷം രാജ് കുമാർ ആനന്ദ് പറഞ്ഞു. ബിജെപിയോടൊപ്പം ചേർന്നുകൊണ്ട് താൻ ഉൾപ്പെട്ടിരിക്കുന്ന ദളിത് സമൂഹത്തിന് വേണ്ടി പ്രവർത്തിക്കും. ആംആദ്മി പാർട്ടിയോട് ദളിതർക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് പറഞ്ഞപ്പോൾ, തന്റെ വാക്കുകൾ അവർ നിരസിച്ചെന്നും മുൻ മന്ത്രി വ്യക്തമാക്കി. അരവിന്ദ് കെജ്‍രിവാളിന്റെ മന്ത്രിസഭ കഴിഞ്ഞ ഒമ്പത് വർഷമായി ദളിതർക്കു വേണ്ടിയുള്ള ഫണ്ട് ഉപയോ​ഗിച്ചിട്ടില്ല. മുഖ്യമന്ത്രി ദളിതരെ വഞ്ചിക്കുകയും കബളിപ്പിക്കുകയും ചെയ്തെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

കഴിഞ്ഞ ഏപ്രിലിലാണ് രാജ് കുമാർ ആനന്ദ് എഎപി വിട്ടത്. അഴിമതി കേസിൽ ആം ആദ്മി പാർട്ടി കൺവീനർ അറസ്റ്റിലായതിനെ തുടർന്നാണ് ആനന്ദ് പാർട്ടി വിട്ടത്. അരവിന്ദ് കെജ്‌രിവാളിന്റെ നേതൃത്വത്തിലുള്ള മന്ത്രി സഭയിലെ ദളിത് വിഭാ​ഗത്തിൽ നിന്നുള്ള നേതാവായിരുന്നു ആനന്ദ്. അഴിമതിക്കെതിരെ പോരാടാനാണ് എഎപി എന്ന പാർട്ടി രൂപീകരിച്ചത്. എന്നാൽ, പാർട്ടി അഴിമതിയുടെ ചതുപ്പിൽ മുങ്ങിയിരിക്കുകയാണെന്ന് അറിയിച്ചതിന് ശേഷമാണ് രാജ് കുമാർ ആനന്ദ് പാർട്ടി വിട്ടത്.

B4 Admin

Recent Posts

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

7 hours ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

21 hours ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

22 hours ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

4 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

4 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

4 days ago