കഴിഞ്ഞ ദിവസം നെടുമ്പാശ്ശേരിയിൽ നിന്ന് പറന്നുയർന്ന ഒരു ഹെലികോപ്റ്റർ വന്നിറങ്ങിയത് കൂത്താട്ടുകുളത്തെ സ്കൂൾ ഗൗണ്ടിലായിരുന്നു. അതിലുണ്ടായിരുന്നത് കെനിയൻ മുൻ പ്രധാനമന്ത്രി റെയ്‌ല ഒഡിങ്കയും കുടുംബവും. അവർ പോയത് കൂത്താട്ടുകുളത്തെ ശ്രീധരീയം ആയുവേദ നേത്ര ചികിത്സാ കേന്ദ്രത്തിലേക്കാണ്. റെയ്‌ല ഓഡിങ്ക യുടെ 44 കാരിയായ മകൾ റോസ് മേരി ഒഡിങ്കക്ക് കണ്ണിലെ ഞരമ്പുകളിലുണ്ടായ രോഗ ബാധയെ തുടർന്ന് 2017 ൽ കാഴ്ച ശക്തി നഷ്ടപ്പെട്ടിരുന്നു. ഇസ്ലായേലിലും ചൈനയിലും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സകൾ നടത്തിയിരുന്നുവെങ്കിലും ഫലമുണ്ടായില്ല ഒടുവിൽ ശ്രീധരീയത്തിലെ ആയുർവേദ ചികിത്സയെ കുറിച്ചറിഞ്ഞ ഒഡിങ്ക വിശദമായ അന്വേഷണങ്ങൾക്ക് ശേഷം ഇവിടെ ചികിത്സ തേടാൻ തീരുമാനിക്കുകയായിരുന്നു. ഉന്നത വിദ്യാഭ്യാസം നേടിയ ആധുനിക വൈദ്യത്തിലെ വിദഗ്ധ ഡോക്ടർമാർ നിസ്സഹായരായിരിക്കുമ്പോൾ ആയുർവേദത്തിൽ വിശ്വസിക്കാൻ കുടുംബം ആദ്യം .തയ്യാറായിരുന്നില്ലെങ്കിലും 2019 ൽ പരീക്ഷണാർത്ഥം ഇവിടെ ചികിത്സ ആരംഭിച്ചു. ഇവിടത്തെ വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ ഒരു മാസം താമസിച്ച് ചികിത്സയാരംഭിച്ചു. ഡിസ്ചാർജ്ജ് ചെയ്തപ്പോൾ മരുന്നുകൾ കൊടുത്തയച്ചു. രണ്ടു വർഷക്കാലം നീണ്ടു നിന്ന ആയുർവേദ ചികിത്സക്കൊടുവിൽ റോസ് മേരിക്ക് കാഴ്ച തിരികെ കിട്ടി.
അതിന്റെ സന്തോഷം പങ്കുവയ്ക്കാനും ശ്രീധരീയത്തിനു നന്ദി അറിയിക്കാനുമാണ് ഒടിങ്കയും കുടുംബവും കേരളത്തിലെത്തിയത്. കേരളത്തിലെ പ്രശസ്തമായ തറവാടായ നെല്ലിയക്കാട്ട് മനയിൽ നിന്നാണ് ശ്രീധരീയം ഐ ഹോസ്പിറ്റൽ ആൻഡ് റീസേർച്ച് സെന്റർ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉത്ഭവം ആയുർവേദ പരമ്പരാഗത വൈദ്യത്തിനു പേരുകേട്ട തറവാടാണ് നെല്ലിയക്കാട്ട് മന. തലമുറകളായി വൈദ്യന്മാരായ കുടുംബത്തിന് നാല് നൂറ്റാണ്ടുകളുടെ ചികിത്സാ പാരമ്പര്യമുണ്ട്. ഇന്ന് കേരളത്തിൽ ആയുർവേദ ചികിത്സാ രംഗത്ത് ലോകോത്തരമായ സേവനങ്ങൾ നൽകുന്ന സ്ഥാപനമാണ് ശ്രീധരീയം. വിഷ ചികിത്സക്ക് പണ്ടുകാലം മുതലേ പേരുകേട്ട തറവാടാണ് നെല്ലിയക്കാട്ട് മന. ആയുർവേദ ചികിത്സ, വിദ്യാഭ്യാസം, ഹോസ്പിറ്റാലിറ്റി, ഗവേഷണം തുടങ്ങിയ മേഖലകളിൽ നിരവധി സ്ഥാപനങ്ങൾ ശ്രീധരീയം ഗ്രൂപ്പിൻറെ കേഴിലുണ്ട്. 2008 മുതൽ 2013 വരെ കെനിയയുടെ പ്രധാനമന്ത്രിയായിരുന്ന നേതാവാണ് റെയ്‌ല ഒഡിങ്ക. ജന പ്രതിനിധിയും പ്രതിപക്ഷ നേതാവുമൊക്കെയായി കെനിയൻ രാഷ്ട്രീയത്തിലെ അനിഷേധ്യ നേതാവാണദ്ദേഹം. ലോകത്തെവിടെയും ലഭ്യമായ ചികിത്സകൾ തേടാൻ കഴിയുന്ന കെനിയൻ മുൻ പ്രധാനമന്ത്രി കേരളത്തിലെത്തി ഇവിടത്തെ ആയുർവേദ ചികിത്സയുടെ സാധ്യതകൾ തേടുകയും ആധുനിക വൈദ്യ ശാസ്ത്രം പകച്ചു നിന്നിടത്ത് ആയുർവേദ രംഗത്തെ പ്രമുഖസ്ഥാപനമായ ശ്രീധരീയം വിജയിച്ചു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ആയുർ വേദത്തിനും മെഡിക്കൽ ടൂറിസത്തിനും നാം നൽകേണ്ട അടിയന്തിര പ്രാധാന്യത്തെ കാണിക്കുന്ന സംഭവം കൂടിയാണിത്
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം ഏഴ് ഹിന്ദുക്കൾ…