കൊച്ചി: സന്തോഷ് ട്രോഫിയിൽ (Santosh Trophy) കേരളം ഫൈനല്‍ റൗണ്ടില്‍. ദക്ഷിണമേഖല യോഗ്യത റൗണ്ടില്‍ പുതുച്ചേരിയേയും കേരളം പരാജയപ്പെടുത്തി. ഒന്നിനെതിരെ 4 ഗോളുകള്‍ക്കാണ് കേരളം ജയിച്ചത്. വിജയിച്ച് ഒമ്പതു പോയിന്റുമായാണ് കേരളം ഫൈനൽ റൗണ്ട് പ്രവേശനം ആഘോഷമാക്കിയത്.
21-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നിജോ ഗില്‍ബര്‍ട്ട് കേരളത്തിന് ലീഡ് നല്‍കി.9ാം മിനിറ്റിലാണ് പുതുച്ചേരി ഗോള്‍ കണ്ടെത്തിയത്. അന്‍സന്‍ സി ആന്റോയിലൂടെയായിരുന്നു ഇത്. 55ാം മിനിറ്റില്‍ നൗഫല്‍ കേരളത്തിനായി മൂന്നാം ഗോള്‍ നേടി. 57ാം മിനിറ്റില്‍ തന്നെ ബുജൈറും വല നിറച്ചു.
മൂന്നു മത്സരങ്ങളിലും തകർപ്പൻ വിജയം നേടിയാണ് കേരളത്തിന്‍റെ ഫൈനല്‍ റൗണ്ട് പ്രവേശനം. ലക്ഷദ്വീപിനെയും ആന്‍ഡമാനെയും തോല്‍പ്പിച്ച കരുത്തിന് പിന്നാലെ പോണ്ടിച്ചേരിയുടെ ഗോള്‍വലയും നിറച്ചാണ് സന്തോഷ് ട്രോഫിയിലേക്കുളള കേരളത്തിന്‍റെ ഫൈനല്‍ പ്രവേശനം. മൂന്ന് മത്സരങ്ങളില്‍ നിന്ന് 18 ഗോളുകളാണ് കേരളം നേടിയത്.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…