Friday, October 2, 2026

ഗോള്‍മഴ പെയ്യിച്ച് കേരളം; സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍

കൊച്ചി: സന്തോഷ് ട്രോഫിയിൽ (Santosh Trophy) കേരളം ഫൈനല്‍ റൗണ്ടില്‍. ദക്ഷിണമേഖല യോഗ്യത റൗണ്ടില്‍ പുതുച്ചേരിയേയും കേരളം പരാജയപ്പെടുത്തി. ഒന്നിനെതിരെ 4 ഗോളുകള്‍ക്കാണ് കേരളം ജയിച്ചത്. വിജയിച്ച് ഒമ്പതു പോയിന്റുമായാണ് കേരളം ഫൈനൽ റൗണ്ട് പ്രവേശനം ആഘോഷമാക്കിയത്.

21-ാം മിനിറ്റില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് നിജോ ഗില്‍ബര്‍ട്ട് കേരളത്തിന് ലീഡ് നല്‍കി.9ാം മിനിറ്റിലാണ് പുതുച്ചേരി ഗോള്‍ കണ്ടെത്തിയത്. അന്‍സന്‍ സി ആന്റോയിലൂടെയായിരുന്നു ഇത്. 55ാം മിനിറ്റില്‍ നൗഫല്‍ കേരളത്തിനായി മൂന്നാം ഗോള്‍ നേടി. 57ാം മിനിറ്റില്‍ തന്നെ ബുജൈറും വല നിറച്ചു.

മൂന്നു മത്സരങ്ങളിലും തകർപ്പൻ വിജയം നേടിയാണ് കേരളത്തിന്‍റെ ഫൈനല്‍ റൗണ്ട് പ്രവേശനം. ലക്ഷദ്വീപിനെയും ആന്‍ഡമാനെയും തോല്‍പ്പിച്ച കരുത്തിന് പിന്നാലെ പോണ്ടിച്ചേരിയുടെ ഗോള്‍വലയും നിറച്ചാണ് സന്തോഷ് ട്രോഫിയിലേക്കുളള കേരളത്തിന്‍റെ ഫൈനല്‍ പ്രവേശനം. മൂന്ന് മത്സരങ്ങളില്‍ നിന്ന് 18 ഗോളുകളാണ് കേരളം നേടിയത്.

Related Articles

Latest Articles