തിരുവനന്തപുരം: പതിനഞ്ചാം കേരള നിയമസഭയുടെ (Kerala Legislative Assembly) മൂന്നാമത് സമ്മേളനത്തിന് ഇന്ന് തുടക്കം. 45 ഓർഡിനൻസുകൾ നിയമമാക്കാൻ സഭയുടെ പട്ടികയിലുണ്ട്. 11 പ്രധാന ബില്ലുകളും പരിഗണിക്കുന്നുണ്ട്. നവംബര്‍ 12വരെ 24 ദിവസമാണ് സമ്മേളനം ചേരുക. മോന്‍സന്‍കേസും അനുബന്ധ ആരോപണങ്ങളും സഭയില്‍ നിറയും.
19 ദിവസം നിയമനിര്‍മാണത്തിനും നാലു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനും ഒരു ദിവസം ഉപധനാഭ്യര്‍ഥനകളുടെ പരിഗണനയ്ക്കുമാണ്. കോടികളുടെ പുരാവസ്തു തട്ടിപ്പു നടത്തിയ മോൻസൻ മാവുങ്കൽ കേസും ആരോപണങ്ങളും നിയമസഭയിലെത്തും. ഉന്നത ഉദ്യോഗസ്ഥര്‍ വരെ മോന്സണിെന്റ മ്യൂസിയത്തില്‍ എത്തിയതടക്കം പൊലീസിനെതിരെ വന്ന ആക്ഷേപങ്ങള്‍ക്ക് സര്‍ക്കാറിന് മറുപടി പറയേണ്ടി വരും. എന്നാല്‍, കെ.പി.സി.സി പ്രസിഡന്റ് കൂടി വിവാദത്തില്‍പെട്ടത് പ്രതിപക്ഷത്തിന് തിരിച്ചടിയാകും.
മുട്ടിൽ മരം മുറിക്കേസിൽ കുറ്റപത്രം യഥാസമയം നൽകാത്തതിന്റെ പേരിൽ പ്രതികൾക്ക് ജാമ്യം ലഭിച്ചത് പ്രതിപക്ഷത്തിന് കിട്ടിയ മികച്ച ആയുധമാണ്. പ്ലസ് വൺ സീറ്റ് പ്രശ്‌നവും സ്ത്രീസുരക്ഷയും പോലീസിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന ഹണി ട്രാപ്പ് ഉൾപ്പെടെയുള്ള വിഷയങ്ങളും പ്രതിപക്ഷം ഉയർത്താനാണ് സാധ്യത. പാലാ ബിഷപ്പിന്റെ നാർകോട്ടിക് ജിഹാദ് പരാമർശവും ചർച്ചയാകാനാണ് സാധ്യത.
അതേസമയം ആദ്യദിവസം തന്നെ നാലു ബില്ലുകള്‍ സഭയുടെ പരിഗണനക്കു വരുന്നുണ്ട്. 45 ഓർഡി നനന്‍സുകള്‍ നിയമമാക്കേണ്ടതുള്ളതിനാല്‍, പരമാവധിയെണ്ണം പരിഗണിക്കാനാവും ശ്രമിക്കുക. തൊഴിലുറപ്പ് ക്ഷേമനിധി, പഞ്ചായത്തീരാജ്-മുനിസിപ്പാലിറ്റി ദേഭഗതികള്‍, നഗര-ഗ്രാമാസൂത്രണ ഭേദഗതി എന്നീ ബില്ലുകളാണ് തിങ്കളാഴ്ച പരിഗണിക്കുക.
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…
ടെൽ അവീവ് : ലോകത്തെ ആദ്യത്തെ അത്യാധുനിക ഹൈ-പവർ ലേസർ പ്രതിരോധ സംവിധാനമായ 'അയൺ ബീം' ഇസ്രായേൽ സൈന്യം ഔദ്യോഗികമായി…
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഒരു അറസ്റ്റ് കൂടി രേഖപ്പെടുത്തി പ്രത്യേക അന്വേഷണസംഘം. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ.…