Kerala

രാജ്യം ഏകീകൃത സിവിൽ കോഡിനായി സംസാരിക്കുമ്പോൾ സിവിൽ കോഡിനേതിരെ പ്രമേയം പാസാക്കി കേരള നിയമസഭ; വൻ വിമർശനം

തിരുവനന്തപുരം∙ മതം പരിഗണിക്കാതെ എല്ലാ ഇന്ത്യൻ പൗരന്മാർക്കും ഒരു പോലെ ബാധകമായ നിയമം പ്രദാനം ചെയ്യുക എന്ന പുരോഗമന ആശയം മുന്നോട്ടു വയ്ക്കുന്ന ഏകീകൃത സിവിൽ കോഡിനനുകൂലമായി മുഴുവൻ രാജ്യവും നിലപാടെടുക്കുന്നതിനിടെ ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കി കേരളം. ഏകീകൃത സിവിൽ കോഡിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ നിയമസഭയായി കേരളം. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയിൽ പ്രമേയം അവതരിപ്പിച്ചത്. പ്രമേയത്തെ പ്രതിപക്ഷവും പിന്തുണച്ചു.

അതേസമയം രാജ്യം മുഴുവൻ ഏകീകൃത സിവിൽ കോഡിനനുകൂലമായാണ് സംസാരിക്കുന്നതെന്നാണ് സർവേ റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാവുന്നത്. രാജ്യത്തെ പ്രമുഖ മാദ്ധ്യമ സ്ഥാപനമായ ന്യൂസ് 18 ഏകീകൃത സിവിൽ കോഡ് സംബന്ധിച്ച ഒരു മെഗാ സർവേയിൽ 67.2 ശതമാനം മുസ്ലീം സ്ത്രീകളും വിവാഹം, വിവാഹമോചനം, പിന്തുടർച്ചവകാശം തുടങ്ങിയ കാര്യങ്ങളിൽ ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ക്കുന്നതായാണ് കണ്ടെത്തിയത്.

രാജ്യത്തെ 25 സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്ര ഭരണ പ്രദേശങ്ങളിൽ നിന്നുമായി 8,035 മുസ്ലീം സ്ത്രീകളാണ് സർവേയിൽ പങ്കെടുത്തത്. 18 മുതൽ 65 വയസ്സുവരെ പ്രായമുള്ളവരായിരുന്നു സർവേയിൽ പങ്കെടുത്ത സ്ത്രീ

വിവാഹം, വിവാഹ മോചനം, ദത്തെടുക്കൽ, മതനിന്ദ തുടങ്ങിയ വിഷയങ്ങളിൽ എല്ലാവർക്കും ബാധകമായ പൊതുനിയമം നടപ്പാക്കാനാണ് ഏക സിവിൽ കോഡ് കൊണ്ടുവരുന്നത്. വിവാഹം ഉൾപ്പെടെ വ്യക്തിപരമായ പല കാര്യങ്ങളിലും മതനിയമങ്ങളാണു നിലവിൽ പാലിച്ചുപോരുന്നത്.വിഭാവനം ചെയ്യുക. വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം തുടങ്ങിയ വ്യക്തിപരമായ കാര്യങ്ങൾ ഈ നിയമ പരിധിയിൽ ഉൾപ്പെടും. ഏകീകൃത സിവിൽ കോഡുമായി ബന്ധപ്പെട്ട് നിയമ കമ്മിഷന് ഇതുവരെ ഒരു കോടിയിലേറെ നിർദേശങ്ങൾ ലഭിച്ചതായി കേന്ദ്ര നിയമമന്ത്രി അർജുന്‍ റാം മേഘ്‌വാൾ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു. നിർദേശങ്ങളിൽ വിശദമായ ചർച്ച നടത്തിയശേഷം മറ്റ് തീരുമാനങ്ങളെടുക്കുമെന്നും അത് എല്ലാവരെയും അറിയിക്കുമെന്നും ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ രാജ്യത്തെ എല്ലാ വിഭാഗങ്ങളിൽനിന്നുള്ളവരുടെയും നിർദേശങ്ങൾ കേന്ദ്രം പരിഗണിക്കുമെന്നും മന്ത്രി അന്ന് പറഞ്ഞിരുന്നു.

Anandhu Ajitha

Recent Posts

രാജ്യം ആദ്യം ! സിനിമ അത് കഴിഞ്ഞേയുള്ളു !റസൂൽ പൂക്കുട്ടിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ | RASUL POOKUTTY

ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…

4 minutes ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ സഖാക്കളെ പൂട്ടാൻ കേന്ദ്ര ഏജൻസി രംഗത്ത് I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…

45 minutes ago

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ!വൈസ് ചാൻസിലർ ഇറങ്ങിപ്പോയി! കാലിക്കറ്റ് സർവകലാശാലയിലെ ചടങ്ങ് റദ്ദാക്കി!

തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…

48 minutes ago

ശബരിമല സ്വർണക്കൊള്ള! എൻ.വാസുവും മുരാരി ബാബുവുമുൾപ്പെടെ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…

2 hours ago

ആൾക്കൂട്ട കൊലപാതങ്ങളുടെ തലസ്ഥാനമായി മാറുന്നോ കേരളം ?

കേരളം, "ദൈവത്തിന്റെ സ്വന്തം നാട്" എന്നറിയപ്പെടുന്ന ഈ സംസ്ഥാനം, ആൾക്കൂട്ട കൊലപാതകങ്ങളുടെ (മോബ് ലിഞ്ചിങ്ങുകളുടെ) തലസ്ഥാനമായി മാറുമോ എന്ന ചോദ്യം…

3 hours ago

ബോണ്ടി ബീച്ച് മുതൽ പഹൽഗാം വരെ : ഒരു കേരളാ സ്റ്റോറി!!!

ഗാസയിൽ കൊല്ലപ്പെട്ട കുട്ടികളുടെ പേരുകൾ കണ്ണീരോടെ വായിച്ചുകൊണ്ട് കേരളം വൻ പ്രതിഷേധങ്ങളിൽ അലയടിക്കുന്നു. വികാരാധീനമായ പ്രസംഗങ്ങൾ. തുറന്ന ഐക്യദാർഢ്യം. എന്നാൽ…

3 hours ago