Kerala

പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി മണിക്കൂറുകൾക്കുള്ളിൽ!പ്രഖ്യാപനമുടനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തിരുവനന്തപുരം : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവ് വന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് സെപ്റ്റംബർ 5ന് നടക്കുമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ച സാഹചര്യത്തിൽ ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയെ മണിക്കൂറുകൾക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി.

‘‘കോൺഗ്രസ് വലിയ ഭൂരിപക്ഷത്തിൽ ജയിക്കും. തെരഞ്ഞെടുപ്പിന്റെ എല്ലാ ഒരുക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ഇനി യുദ്ധകാലാടിസ്ഥാനത്തിൽ മുന്നോട്ടുപോകും. 2021ൽ ഉമ്മൻ ചാണ്ടി നേടിയ ഭൂരിപക്ഷത്തേക്കാൾ ഉയർന്ന രീതിയിൽ ഇത്തവണ നേടും. ഉമ്മൻ ചാണ്ടിയുടെ ഓർമകൾ ജനങ്ങളുടെ മനസ്സിലുണ്ട്. പുതുപ്പള്ളിയിലെ ജനങ്ങളുടെ മനസ്സിന്റെ കോടതിയിൽ ഈ സർക്കാരിനെ വിചാരണ ചെയ്യുന്ന ദിവസങ്ങളാണ് ഇനിയുള്ളത്. ഈ സർക്കാരിനെ ജനങ്ങളുടെ മുന്നിൽ ഒന്നുകൂടി തുറന്നുകാട്ടാനുള്ള അവസരമാക്കി ഈ തിരഞ്ഞെടുപ്പിനെ മാറ്റും.

വിജയിക്കാൻവേണ്ടി മാത്രമുള്ള തെരഞ്ഞെടുപ്പല്ല ഞങ്ങൾക്കിത്. ഈ സർക്കാരിനെയും കേന്ദ്ര സർക്കാരിനെയും ജനങ്ങളുടെ മുൻപിൽ വിചാരണ ചെയ്യാനുള്ള അവസരം കൂടിയാണ്. ആശയപരമായും രാഷ്ട്രീയമായും ഈ തെരഞ്ഞെടുപ്പിനെ നേരിടും. പൂർണമായ ആത്മവിശ്വാസമുണ്ട്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ ചെയ്തതുപോലെ യുഡിഎഫിന്റെ മുഴുവൻ നേതാക്കളും ഒരു ടീമായി പ്രവർത്തിച്ച് വിജയം നേടും’’ – വി.ഡി. സതീശൻ വ്യക്തമാക്കി.

Anandhu Ajitha

Recent Posts

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്;പ്രതികള്‍ കൈപറ്റിയത് 25കോടി!കള്ളപ്പണം ആണെന്ന് അറിഞ്ഞതോടെ തിരിമറി നടത്തിയെന്ന് ഇഡി ഹൈക്കോടതിയിൽ

കൊച്ചി ;കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍ പങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍…

3 hours ago

ജീവനക്കാരും ഭക്തരും തമ്മിലുള്ള ബന്ധം എന്നും ദൃഢമുള്ളതാകട്ടെ !തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം – ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് ജീവനക്കാർക്കായി സംഘടിപ്പിച്ച ഭക്ത സുഗദം - ക്ഷേത്ര ദർശനം പരിശീലന ക്ലാസ് ആരംഭിച്ചു. മുൻജില്ലാകളക്ടറും…

3 hours ago

റെക്കോർഡ് മുന്നേറ്റവുമായി ഭാരതം ! ലോക അരി വിപണിയിൽ മുൻനിരയിൽ;18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ദില്ലി: ലോക അരി വിപണിയിൽ ഈ വർഷം ഭാരതം മുൻനിരയിൽ തന്നെ തുടരുമെന്ന് റിപ്പോർട്ട്. യുണൈറ്റഡ് സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെൻ്റ് ഓഫ്…

5 hours ago