Kerala

എ.എൻ ഷംസീർ പുതിയ നിയമസഭാ സ്പീക്കർ; ലഭിച്ചത് 96 വോട്ട്; എതിർ സ്ഥാനാർത്ഥിക്ക് 40 വോട്ട്

തിരുവനന്തപുരം: കേരള നിയമസഭയുടെ 24ാം സ്പീക്കറായി തലശേരി എംഎൽഎ എ.എൻ.ഷംസീറിനെ തിരഞ്ഞെടുത്തു. ഷംസീറിന് 96 വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർത്ഥി അൻവർ സാദത്തിന് 40 വോട്ടുകൾ ലഭിച്ചു. ബാലറ്റിലൂടെയാണ് വോട്ടെടുപ്പ് നടന്നത്.

ഇന്നു ചേർന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ നടന്ന വോട്ടെടുപ്പിലാണ് ഷംസീറിനെ സ്പീക്കറായി തിരഞ്ഞെടുത്തത്. എം.ബി. രാജേഷ് മന്ത്രിയാകാനായി സ്ഥാനമൊഴിഞ്ഞ പശ്ചാത്തലത്തിലാണു തിരഞ്ഞെടുപ്പ്. ഡെപ്യുട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ തെരഞ്ഞെടുപ്പ്‌ നിയന്ത്രിക്കും. തദ്ദേശഭരണ, എക്സൈസ് വകുപ്പ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന്‍ സിപിഐഎം സംസ്ഥാന സെക്രട്ടറിയായതോടെ രാജിവച്ച ഒഴിവിലേക്കാണ് എം ബി രാജേഷ് മന്ത്രിയായി എത്തിയത്.

admin

Recent Posts

ബിജെപി നേതാവ് ഉമാഭാരതിയുടെ ജീവന് ഭീഷണി? പോലീസ് ചമഞ്ഞ് പാകിസ്ഥാനിൽ നിന്നും ദുബായിൽ നിന്നും ഫോൺ! പോലീസ് അന്വേഷണം ആരംഭിച്ചു

ഭോപ്പാൽ: മദ്ധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഉമാഭാരതിയുടെ ജീവന് ഭീഷണി? ഉമാഭാരതിയുടെ സുരക്ഷാ ഉദ്യോഗസ്ഥന് പാകിസ്ഥാനിൽ നിന്നും ദുബായിൽ…

45 mins ago

തളി മഹാദേവ ക്ഷേത്രത്തിൽ ​ദർശനം നടത്തി സുരേഷ് ​ഗോപി; ചേണ്ടമേളത്തോടെയും മുദ്രാവാക്യത്തോടെയും സ്വീകരണം നൽകി ബിജെപി പ്രവർത്തകർ

കോഴിക്കോട്: കേന്ദ്ര സഹമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ തളി മഹാദേവ ക്ഷേത്രത്തിൽ ദർശനം നടത്തി സുരേഷ് ​ഗോപി. അണികളോടൊപ്പമാണ് സുരേഷ് ​ഗോപി…

52 mins ago

റീസി ഭീകരാക്രമണം; ഭീകരന്റെ രേഖാചിത്രം പുറത്തുവിട്ട് പോലീസ്; വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം

ജമ്മു: റീസി ഭീകരാക്രമണത്തിലെ ഭീകരരിൽ ഒരാളുടെ രേഖാചിത്രം പുറത്തുവിട്ട് ജമ്മുകശ്മീർ പോലീസ്. ഭീകരനുമായി ബന്ധപ്പെട്ട വിവരം നൽകുന്നവർക്ക് 20 ലക്ഷം…

1 hour ago