ബംഗളൂരു: ഗതാഗതക്കുരുക്കിനെ തുടർന്ന് ആശുപത്രിയിലെത്താൻ ഡോക്ടർ ഓടിയത് മൂന്ന് കിലോ മീറ്റർ. സർജാപുര റോഡ് മണിപ്പാൽ ആശുപത്രിയിലെ ഗ്യാസ്‌ട്രോ എൻട്രോളജിസ്റ്റ് ഡോ. ഗോവിന്ദ് നന്ദകുമാറാണ് ഓടി ആശുപത്രിയിൽ എത്തിയത്. അടിയന്തിര ശസ്ത്രക്രിയ നടത്തുന്നതിനായി കൃത്യ സമയത്ത് ആശുപത്രിയിൽ എത്തുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സർജാപുര- മാറത്തഹള്ളി റോഡിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ കാർ ഗതാഗതക്കുരുക്കിൽ അകപ്പെട്ടത്. ഇവിടെ നിന്നും മൂന്ന് കിലോ മീറ്റർ ദൂരമാണ് ആശുപത്രിയിലേക്കുള്ളത്. കുറച്ച് നേരം ഗതാഗതക്കുരുക്കിൽ കാത്ത് നിന്നെങ്കിലും ഫലമുണ്ടായില്ല. കുരുക്ക് നീങ്ങാൻ ഇനിയും സമയം എടുക്കുമെന്ന് വ്യക്തമായതോടെ ഗോവിന്ദ് കാർ ഡ്രൈവറെ ഏൽപ്പിച്ച് ഇറങ്ങി ഓടുകയായിരുന്നു.
പിത്താശയ രോഗിയുടെ അടിയന്തിര ശസ്ത്രക്രിയയാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. തക്കസമയത്ത് ആശുപത്രിയിൽ എത്തിയ ഗോവിന്ദ് നിശ്ചയിച്ച സമയത്ത് തന്നെ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമായെന്നും, രോഗി സുഖം പ്രാപിച്ച് വരികയാണെന്നും ഗോവിന്ദ് വ്യക്തമാക്കി. എന്നും വ്യായാമം ചെയ്യുന്നതിനാൽ ഓടിയപ്പോൾ പ്രയാസമൊന്നും അനുഭവപ്പെട്ടില്ലെന്നും ഗോവിന്ദ് പറഞ്ഞു. അതേസമയം കൃത്യമായ ഇടപെടലിലൂടെ രോഗിയുടെ ജീവൻ രക്ഷിച്ച ഗോവിന്ദിനെ അഭിനന്ദിച്ച് നിരവധി പേർ രംഗത്തുവന്നിട്ടുണ്ട്.
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…
ടെല്‍ അവീവ് : ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തില്‍ വെച്ച് പൈലറ്റിന് നേരെ സഹപൈലറ്റ്…
തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…
തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…