Categories: KeralaPolitics

‘ഗവര്‍ണറെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് തെറ്റ്, സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത് ചട്ടലംഘനം’: പി എസ് ശ്രീധരന്‍പിള്ള

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഗവര്‍ണറെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തി മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് ഗവര്‍ണറെ അറിയിക്കാമായിരുന്നെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത് ചട്ടലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കൂടാതെ , ഇരുപത്തിയെട്ട് സംസ്ഥാനങ്ങളും കേരള ഗവര്‍ണര്‍ക്കൊപ്പമുണ്ടെന്നും വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
നിലവില്‍ ഗവര്‍ണര്‍ വിവാദങ്ങളുണ്ടാക്കുന്നു എന്ന മട്ടിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇത് ശരിയല്ലെന്ന് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണെന്നും,എന്തും ഏതും വിവാദമാക്കുന്നത് മലയാളികള്‍ക്ക് ഗുണം ചെയ്യില്ല. സംസ്ഥാന സര്‍ക്കാറും യുഡിഎഫ് മാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നത്.

ഗവര്‍ണര്‍ വേണ്ടെന്ന ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധമാണ്. കാലങ്ങള്‍ക്കു മുന്‍പേ തന്നെ ഈ ആവശ്യം രാജ്യം തള്ളിയതാണെന്നും ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തതിനെ വിമര്‍ശിച്ച് കൊണ്ടായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത്.ഭരണഘടനാപരമായ കാര്യങ്ങളില്‍ മുന്നോട്ട് പോകുന്നതാണ് എല്ലാവര്‍ക്കും നല്ലത്. ഗവര്‍ണര്‍ സ്ഥാനം വേണമോ വേണ്ടയോ എന്നുള്ളത് കാലാകാലങ്ങളില്‍ രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയുന്നതാണ്. അവരെ ഇന്ത്യയിലെ ജനങ്ങള്‍ നിരാകരിച്ചിട്ടുമുണ്ട്. ഭരണഘടനയില്‍ മാറ്റം വരുത്തേണ്ടത് പാര്‍ലമെന്റാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

admin

Recent Posts

മൂന്നാംവരവിൽ സത്യപ്രതിജ്ഞ ഗംഭീരമാക്കാനൊരുങ്ങി മോദി സർക്കാർ; രാജ്ഭവനിൽ നിന്ന് ചടങ്ങ് കർത്തവ്യപഥിലേക്ക് മാറ്റും; ജൂൺ 9 നോ 10 നോ തയ്യാറാകാൻ ഘടകകക്ഷികൾക്കും നിർദ്ദേശം!

ദില്ലി: അവസാന ഘട്ട തെരഞ്ഞെടുപ്പ് പൂർത്തിയാകും മുമ്പ് സത്യപ്രതിജ്ഞയ്ക്ക് തയ്യാറെടുത്ത് കേന്ദ്രസർക്കാർ. മൂന്നാം വരവിൽ സത്യപ്രതിജ്ഞാ ചടങ്ങ് ഗംഭീരമാക്കാനാണ് സർക്കാർ…

1 hour ago

അഴിമതി വേണോ വികസനം വേണോ…? ഭരണത്തിൽ വരുന്നത് ആരാണെന്ന് തീരുമാനിക്കേണ്ടത്ത് ജനങ്ങളാണെന്ന് അമിത് ഷാ

ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണം ആർക്ക് നൽകണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു വശത്ത്…

1 hour ago

ദുബായിൽ നിന്ന് വന്ന സ്വർണ്ണത്തിന്റെ സാമ്പത്തിക ഉറവിടം അന്വേഷിച്ച് കസ്റ്റംസ് I SHASHI THAROOR

മണിക്കൂറുകളായി ചോദ്യം ചെയ്യൽ തുടരുന്നു! ഒന്നും വിട്ടുപറയാതെ പ്രതികൾ ! പങ്കില്ലെന്ന് തരൂർ I GOLD SMUGLING CASE

2 hours ago

ദുബായിൽ നിന്ന് സ്വർണ്ണക്കടത്ത്; ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ശശി തരൂരിന്റെ പേഴ്‌സണൽ അസിസ്റ്റന്റ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

ദില്ലി: ദുബായിൽ നിന്ന് സ്വർണ്ണം കടത്താൻ ശ്രമിച്ച കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പേഴ്സണൽ അസിസ്റ്റന്റ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ.…

2 hours ago

പ്രധാനമന്ത്രിയെ പുകഴ്ത്തി ഫരീദ് സക്കറിയ|NARENDRAMODI

പ്രധാനമന്ത്രിയെ പുകഴ്ത്തി ഫരീദ് സക്കറിയ|NARENDRAMODI

2 hours ago

രാജ്യാന്തര അവയവക്കടത്ത് കേസ്; അന്വേഷണ സംഘം ഹൈദരാബാദില്‍! മൂന്നാമനായി തിരച്ചിൽ ശക്തം

കൊച്ചി: രാജ്യാന്തര അവയവക്കടത്ത് കേസിൽ അന്വേഷണ സംഘം ഹൈദരാബാദിലെത്തി. കേസിൽ ഇനി അറസ്റ്റിലാകാനുള്ള മൂന്നാമനുവേണ്ടിയാണ് തിരച്ചിൽ നടക്കുന്നത്. ​ഇറാ​നി​ലെ അ​വ​യ​വ…

3 hours ago