Wednesday, May 8, 2024
spot_img

‘ഗവര്‍ണറെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ചത് തെറ്റ്, സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത് ചട്ടലംഘനം’: പി എസ് ശ്രീധരന്‍പിള്ള

കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഗവര്‍ണറെ അറിയിക്കാതെ സുപ്രീംകോടതിയെ സമീപിച്ച സംസ്ഥാന സര്‍ക്കാറിനെ കുറ്റപ്പെടുത്തി മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ള. വിഷയത്തില്‍ സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് ഗവര്‍ണറെ അറിയിക്കാമായിരുന്നെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ കാണിച്ചത് ചട്ടലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോഴിക്കോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

കൂടാതെ , ഇരുപത്തിയെട്ട് സംസ്ഥാനങ്ങളും കേരള ഗവര്‍ണര്‍ക്കൊപ്പമുണ്ടെന്നും വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് സംസ്ഥാനത്തിന് ഗുണം ചെയ്യില്ലെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
നിലവില്‍ ഗവര്‍ണര്‍ വിവാദങ്ങളുണ്ടാക്കുന്നു എന്ന മട്ടിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇത് ശരിയല്ലെന്ന് പിഎസ് ശ്രീധരന്‍ പിള്ള പറഞ്ഞു. സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് അനാവശ്യ വിവാദങ്ങളാണെന്നും,എന്തും ഏതും വിവാദമാക്കുന്നത് മലയാളികള്‍ക്ക് ഗുണം ചെയ്യില്ല. സംസ്ഥാന സര്‍ക്കാറും യുഡിഎഫ് മാണ് എല്ലാ പ്രശ്നങ്ങളും ഉണ്ടാകുന്നത്.

ഗവര്‍ണര്‍ വേണ്ടെന്ന ചില രാഷ്ട്രീയ പാര്‍ട്ടികളുടെ നിര്‍ദ്ദേശം ഭരണഘടനാ വിരുദ്ധമാണ്. കാലങ്ങള്‍ക്കു മുന്‍പേ തന്നെ ഈ ആവശ്യം രാജ്യം തള്ളിയതാണെന്നും ശ്രീധരന്‍ പിള്ള അഭിപ്രായപ്പെട്ടു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്തതിനെ വിമര്‍ശിച്ച് കൊണ്ടായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്തെത്തിയത്.ഭരണഘടനാപരമായ കാര്യങ്ങളില്‍ മുന്നോട്ട് പോകുന്നതാണ് എല്ലാവര്‍ക്കും നല്ലത്. ഗവര്‍ണര്‍ സ്ഥാനം വേണമോ വേണ്ടയോ എന്നുള്ളത് കാലാകാലങ്ങളില്‍ രാഷ്ട്രീയക്കാര്‍ അഭിപ്രായം പറയുന്നതാണ്. അവരെ ഇന്ത്യയിലെ ജനങ്ങള്‍ നിരാകരിച്ചിട്ടുമുണ്ട്. ഭരണഘടനയില്‍ മാറ്റം വരുത്തേണ്ടത് പാര്‍ലമെന്റാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.

Related Articles

Latest Articles