India

അഴിമതി വേണോ വികസനം വേണോ…? ഭരണത്തിൽ വരുന്നത് ആരാണെന്ന് തീരുമാനിക്കേണ്ടത്ത് ജനങ്ങളാണെന്ന് അമിത് ഷാ

ലക്നൗ: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഭരണം ആർക്ക് നൽകണമെന്ന് തീരുമാനിക്കുന്നത് ജനങ്ങളാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു വശത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണെങ്കിൽ മറുവശത്ത് രാഹുൽ ​ഗാന്ധിയും അഖിലേഷ് യാദവുമൊക്കെയാണ്. ഇവരിൽ ആർക്കാണ് ഭരണം നൽകേണ്ടതെന്ന് ജനങ്ങളാണ് തീരുമാനിക്കണം. ഉത്തർപ്രദേശിൽ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ.

ഒരു വശത്ത് 12 ലക്ഷം കോടി രൂപയുടെ അഴിമതി നടത്തിയ ആളുകളുടെ സഖ്യമാണുള്ളത്. മറുവശത്ത് ബിജെപിയും അവരുടെ നേതാവും ഉണ്ട്. 25 പൈസയുടെ അഴിമതി ആരോപണം പോലും പ്രധാനമന്ത്രി നരേന്ദ്രമോദി ഇതുവരെയും നേരിട്ടിട്ടില്ല. ജനങ്ങൾക്കു വേണ്ടി പ്രവർത്തിച്ചതിന് ശേഷം നിങ്ങളുടെ അനു​ഗ്രഹത്തിന് വേണ്ടിയാണ് മോദി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്നും അമിത് ഷാ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വരുന്നതോടെ തങ്ങളുടെ പരാജയത്തിന് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും എല്ലാം ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളെ കുറ്റപ്പെടുത്തും. ജൂൺ നാലിന് വോട്ടെണ്ണൽ നടന്നതിന് ശേഷം ഈ കാര്യം പറഞ്ഞ് മാദ്ധ്യമങ്ങളെ അവർ കാണുമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു.

B4 Admin

Recent Posts

പാകിസ്ഥാനിൽ വീണ്ടും അജ്ഞാതവേട്ട, ലഷ്കർ ക്യാമ്പിൽ മരണഭീതി! അടുത്തത് ആര്?

പാകിസ്ഥാനിലെ ഭീകരസംഘടനകളുടെ താവളങ്ങളിൽ വീണ്ടും ആശങ്ക പടർത്തി മുതിർന്ന ലഷ്കർ-ഇ-ത്വയ്യിബ കമാൻഡർ ഹമീദുള്ള ഭട്ടിയുടെ മരണവാർത്ത. ലഷ്കർ തലവൻ ഹാഫിസ്…

43 minutes ago

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിക്ക് ആദരമർപ്പിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നിയുക്ത ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയെ കേരള ക്ഷേത്ര സംരക്ഷണ സമിതി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ…

14 hours ago

ആചാര്യശ്രീ ദുബായിൽ. കുഞ്ഞുപ്രതിഭകളാൽ സമ്പന്നമായ സാരസ്വതയജ്ഞത്തിലും വിദ്യാരംഭം ചടങ്ങിലും പങ്കെടുത്തു

ആചാര്യകുലം ദുബായ് വര്ഷം തോറും നടത്തിവരുന്ന മഹാസരസ്വതി യജ്ഞം, ഇത്തവണയും ആഘോഷിച്ചു. ദുബായ്, അൽ ഖിസൈസ് മായാമണി ഹാളിൽ, രാവിലെ…

16 hours ago

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

4 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

4 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

4 days ago