KS Radhakrishnan
കൊച്ചി: ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.എസ്. രാധാകൃഷ്ണന് ഫോണിലൂടെ വധഭീഷണി ഉണ്ടായ സംഭവത്തിൽ തിരിഞ്ഞുനോക്കാതെ പോലീസ്. യുഎഇ ആസ്ഥാനമായുള്ള നമ്പറിൽ നിന്നാണ് കോൾ വന്നിരിക്കുന്നത്. ഇതുസംബന്ധിച്ച് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയിരുന്നു. എന്നാൽ ഇതുവരെയും വിഷയത്തിൽ യാതൊരു നടപടിയും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹം പറയുന്നത്.
ജൂലൈ 16 നായിരുന്നു സംഭവം നടന്നത്. ഫോണിൽ വിളിച്ചായിരുന്നു അദ്ദേഹത്തിന് നേരെ വധ ഭീഷണി മുഴക്കിയത്. യുഎഇയിൽ നിന്നുമായിരുന്നു ഭീഷണി ഫോൺകോൾ വന്നത്. വിളിച്ചയാൾ അസഭ്യം പറഞ്ഞതായും, കൊല്ലുമെന്ന് ഭീഷണി മുഴക്കിയതായും അദ്ദേഹം നൽകിയ പരാതിയിൽ പറയുന്നു. പിന്നീട് 11. 32 നും, 12.14 നും അജ്ഞാതൻ വീണ്ടും വിളിക്കാൻ ശ്രമിച്ചെന്നും രാധാകൃഷ്ണൻ പറഞ്ഞു.
സംഭവത്തിൽ ഇ- മെയിൽ വഴിയാണ് അദ്ദേഹം പോലീസിന് പരാതി നൽകിയത്. ഫോൺ വന്ന നമ്പറും പരാതിയ്‌ക്കൊപ്പം നൽകിയിരുന്നു. രാധാകൃഷ്ണന് നേരെയുള്ള തീവ്രവാദികളുടെ ഭീഷണി അന്ത്യന്തം ഗൗരവമുള്ളതാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രനും നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ പരാതി നൽകി ദിവസങ്ങൾ പിന്നിട്ടിട്ടും ഇതുവരെയും ഒരു ചെറുവിരൽ പോലും പോലീസ് ഇക്കാര്യത്തിൽ നടത്തിയിട്ടില്ല.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…