ബ്ലാസ്റ്റേഴ്‌സ് താരങ്ങളായ അഡ്രിയാൻ ലൂണയും ക്വാമെ പെപ്രയും
കൊച്ചി: മുഖ്യ പരിശീലകൻ മൈക്കല്‍ സ്റ്റാറെ പുറത്താക്കെപ്പെട്ട ശേഷം താത്കാലിക പരിശീലകന് കീഴിലിറങ്ങിയ ആദ്യമത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സിന് തകര്‍പ്പന്‍ ജയം. ഹാട്രിക് തോല്‍വികള്‍ക്കു ശേഷം ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ മൂന്നു ഗോളിനു മുഹമ്മദന്‍ സ്‌പോര്‍ട്ടിങിനെയാണ് തകർത്തത്. രണ്ടാംപകുതിയിലാണ് മൂന്ന് ഗോളും പിറന്നത്.
മുഹമ്മദന്‍ ഗോള്‍കീപ്പര്‍ ഭാസ്‌കര്‍ റോയിയൂടെ സെല്‍ഫ് ഗോളില്‍ 62ാം മിനിറ്റില്‍ മുന്നിലെത്തിയ മഞ്ഞപ്പട നോവ സദോയ് (80), പകരക്കാരനായെത്തിയ അലെക്‌സാണ്ടര്‍ കൊയെഫ് (90) എന്നിവരുടെ ഗോളുകളില്‍ ആധികാരിക വിജയം സ്വന്തമാക്കി.
62ാം മിനിറ്റില്‍ മുഹമ്മദന്‍സ് ഗോളി ഭാസ്‌കര്‍ റോയിയുടെ വലിയൊരു പിഴവില്‍ ബ്ലാസ്റ്റേഴ്‌സ് അര്‍ഹിച്ച ലീഡ് സ്വന്തമാക്കിയത്. ഇടതു മൂലയില്‍ നിന്നുള്ള അഡ്രിയാന്‍ ലൂണയുടെ കോര്‍ണര്‍ കിക്ക് ഗോള്‍കീപ്പര്‍ റോയ് ചാടിയുയര്‍ന്ന് കുത്തിയകറ്റാന്‍ ശ്രമിച്ചെങ്കിലും ദിശ മാറി സ്വന്തം വലയ്ക്കുള്ളിലേക്കു കയറുകയായിരുന്നു. . 80ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയമുറപ്പാക്കി നോവ സദോയ് ടീമിന്റെ രണ്ടാം ഗോളും കണ്ടെത്തി.
പകരക്കാരനായി ഇറങ്ങിയ അലെക്‌സാണ്ടര്‍ കൊയെഫ് ഇഞ്ചുറി ടൈമില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഗോള്‍ പട്ടികയും പൂര്‍ത്തിയാക്കി. അതിവേഗ നീക്കത്തിനൊടുവില്‍ ലൂണ നല്‍കിയ ക്രോസ് ബോക്‌സിനകത്തു നിന്നും പിടിച്ചെടുത്ത കൊയെഫ് വലയിലേക്കു അടിച്ചു കയറ്റുകയായിരുന്നു
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…