പ്രതീകാത്മക ചിത്രം
ബീജിങ്: തായ്വാന് സൈനിക സഹായം നല്കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ ചൈന. അമേരിക്കയുടെ തീരുമാനം തീകൊണ്ടുള്ള കളിയാണെന്ന് ചൈന മുന്നറിയിപ്പ് നല്കി.തായ്വാന് മേലുള്ള തങ്ങളുടെ പരമാധികാരവും സന്തുലിതാവസ്ഥയും നിലനിര്ത്തുന്നതിന് തുരങ്കം വയ്ക്കുന്ന പ്രവര്ത്തിയാണ് അമേരിക്ക ചെയ്യുന്നതെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു.
സൈനിക ഉപകരണങ്ങളും സേവനങ്ങളും സൈനിക പരിശീലനവും ഉൾപ്പെടെ തായ്വാന് 571.3 ദശലക്ഷം ഡോളറിന്റെ സഹായം നല്കാനുള്ള കരാറിന് ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജോ ബൈഡന് ഒപ്പ് വെച്ചത്. ഇതിനൊപ്പം 291 ദശലക്ഷം ഡോളറിന്റെ പ്രതിരോധസംവിധാനങ്ങളും വില്പനയും ബൈഡന് അംഗീകരിച്ചു. കഴിഞ്ഞ സെപ്തംബറില് 567 ദശലക്ഷം ഡോളറിന്റെ സൈനിക സഹായത്തിന് ബൈഡന് അംഗീകാരം നല്കിയതിന് പുറമേയാണ് പുതിയ സഹായം
സ്വയംഭരണ പ്രദേശമാണെങ്കിലും തായ്വാന് തങ്ങളുടെ അധികാരപരിധിയിലുള്ള മേഖലയായിട്ടാണ് ചൈന കണക്കാക്കുന്നത്. തായ്വാനരികില് സൈനിക ശക്തിപ്രകടനം നടത്തിക്കൊണ്ടാണ് പലപ്പോഴും ചൈന അവരുടെ അവകാശം പ്രകടിപ്പിച്ചിട്ടുള്ളത്. ചൈന ആക്രമണത്തിന് മുതിരുകയാണെങ്കിൽ നടത്തുകയാണെങ്കില് സ്വയം പ്രതിരോധത്തിനും പ്രത്യാക്രമണത്തിനായാണ് അമേരിക്ക തായ്വാന് സൈനികസഹായം നല്കുന്നത്.
തിരുവനന്തപുരം : ശബരിമല ദര്ശനത്തിനുള്ള വെര്ച്വല് ക്യൂ ബുക്കിങ് നിരക്ക് വര്ധിപ്പിക്കാനുള്ള തിരുവിതാംകൂര് ദേവസ്വം ബോര്ഡിന്റെ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി…
തിരുവനന്തപുരം : മാസപ്പടി കേസില് പിണറായി വിജയന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് സംസ്ഥാന സര്ക്കാര് ഹൈക്കോടതിയില് സ്വീകരിച്ചത് എല്.ഡി.എഫ് -…
ദുബൈ: ഇന്ത്യയില് നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന സര്വീസുകള് തടസ്സപ്പെട്ട സാഹചര്യത്തില്, ഉംറ തീര്ത്ഥാടകര് ഉള്പ്പെടെയുള്ള ഇന്ത്യന് പൗരന്മാരുടെ സഹായത്തിനായി…
തിരുവനന്തപുരം : രമ്യാ ഹരിദാസ് എം.എല്.എയുടെ പേഴ്സണല് സ്റ്റാഫില് കൂട്ടരാജി. പേഴ്സണല് അസിസ്റ്റന്റിന് (പി.എ) പിന്നാലെ ഡ്രൈവര് കുഞ്ഞുമുഹമ്മദും രാജിക്കത്ത്…
ന്യൂഡല്ഹി:രാജ്യത്തിന്റെ സൈനിക-പ്രതിരോധ ശേഷി കൂടുതല് ശക്തമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യന് വ്യോമസേനയ്ക്കും നാവികസേനയ്ക്കുമായി 4,106 കോടി രൂപയുടെ രണ്ട് പ്രധാന കരാറുകളില്…
ദില്ലി : പ്രതിഷേധത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി അനാദരവോടെ പെരുമാറിയെന്ന ആരോപണവുമായി ബി.ജെ.പി.…