ഫറ്റോര്‍ഡ: നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ 2–1ന് തകർത്ത് ഐഎസ്എലിൽ (ISL) കേരള ബ്ലാസ്റ്റേഴ്സിന്റെ അതിമനോഹര തിരിച്ചുവരവ്. 70-ാം മിനിറ്റില്‍ മത്സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് ആയുഷ് അധികാരി പുറത്തായ ശേഷം ശേഷിച്ച സമയം 10 പേരുമായി കളിച്ചാണ് ബ്ലാസ്റ്റേഴ്സ് ജയം പിടിച്ചത്. ആധികാരിക വിജയത്തോടെ ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി.
62-ാം മിനിറ്റില്‍ പെരേര ഡിയാസിന്റെ ഗോളില്‍ മുന്നിലെത്തിയ ബ്ലാസ്റ്റേഴ്സ് 82-ാം മിനിറ്റില്‍ അല്‍വാരോ വാസ്ക്വസിന്റെ തകര്‍പ്പന്‍ ഗോളില്‍ വിജയം സ്വന്തമാക്കുകയായിരുന്നു. ഇന്‍ജുറി ടൈമിന്റെ അവസാന മിനിറ്റില്‍ മുഹമ്മദ് ഇര്‍ഷാദിലൂടെ നോര്‍ത്ത് ഈസ്റ്റ് ആശ്വാസ ഗോള്‍ കണ്ടെത്തി. തോല്‍വി അറിയാത്ത 10 മത്സരങ്ങള്‍ക്ക് ശേഷമെത്തിയ കൊവിഡില്‍ കൊമ്പന്മാര് ബംഗളുരുവിനെതിരായ ഒറ്റഗോളിന് തോറ്റ ശേഷമാണ് തിരിച്ചെത്തിയത്.
ജയത്തോടെ 13 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി ബ്ലാസ്റ്റേഴ്സ് രണ്ടാം സ്ഥാനത്തേക്കുയര്‍ന്നു. 14 മത്സരത്തില്‍ നിന്ന് 26 പോയിന്റുള്ള ഹൈദരാബാദാണ് തലപ്പത്ത്. 16 മത്സരത്തില്‍ നിന്ന് 10 പോയിന്റുള്ള നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്താണ്. ഈ മാസം പത്തിന് ജംഷഡ്പൂർ എഫ്സിയുമായാണ് ബ്ലാസ്റ്റേഴ്സിൻ്റെ അടുത്ത മത്സരം.
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…
സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…
സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…