പാലക്കാട്: മുഖ്യമന്ത്രിയുടെ പാലക്കാട് സന്ദർശനത്തെ തുടർന്ന് ഇന്ന് വീണ്ടും ജില്ലയിൽ കരുതൽ തടങ്കൽ. വ്യാപകമായ കരിങ്കൊടി പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജിൻസ് റിപ്പോർട്ടിനെ തുടർന്നാണ് സി ആർ പി സി 151 പ്രകാരം ഇന്ന് പുലർച്ചെ ചില യൂത്ത് കോൺഗ്രസ് നേതാക്കളെ കരുതൽ തടങ്കലിലാക്കിയത്. ബജറ്റിലെ ജനദ്രോഹ പ്രഖ്യാപനങ്ങളെ തുടർന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങൾ അരങ്ങേറുമ്പോഴാണ് ജില്ലയിലെ മുഖ്യമന്ത്രിയുടെ സന്ദർശനം. അതേസമയം ഇന്നത്തെ പരിപാടിയിൽ മുഖ്യമന്ത്രി എത്തുക ഹെലികോപ്റ്ററിലായിരിക്കും. രാവിലെ 10 മണിക്ക് ചാലിശ്ശേരിയിലാണ് ഇന്നത്തെ പരിപാടി. അധിക പൊലീസുകാരെ സുരക്ഷക്കായി നിയമിക്കില്ലെന്നും സൂചനയുണ്ട്.
മുഖ്യമന്ത്രിയുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ നേരിടേണ്ടിവരുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് വ്യാപകമായ പരാതികൾ ഉയർന്നിരുന്നു. സന്ദർശിക്കുന്ന സ്ഥലങ്ങളിലെല്ലാം കരുതൽ തടങ്കലുകൾ പോലീസ് തുടരുമെന്നാണ് ഇന്ന് അതിരാവിലെ നടന്ന പോലീസ് റെയ്‌ഡുകൾ സൂചിപ്പിക്കുന്നത്. കൂടാതെ ഇന്ന് ശിവരാത്രി പ്രമാണിച്ച് ക്ഷേത്രങ്ങളിലും മറ്റും നടക്കുന്ന വിശേഷാൽ ചടങ്ങുകളിലെ സുരക്ഷക്കായി പോലീസ് അധിക സുരക്ഷ ഒരുക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനും സുരക്ഷയൊരുക്കാൻ പൊലീസിന് പരിമിതിയുണ്ട്. അതോടൊപ്പം പ്രതിഷേധങ്ങളും കരിങ്കൊടി പ്രകടനങ്ങളും ഭയന്ന് യാത്ര ഹെലികോപ്റ്ററിലാക്കി നിശയിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…