Categories: Kerala

സംസ്ഥാനത്ത് ഇന്ന് 3966 പേർക്ക് കൊവിഡ്; 3348 സമ്പർക്ക രോഗികൾ; 23 മരണം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3966 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു. ഇതിൽ 81 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3348 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 488 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 612, തൃശൂർ 525, എറണാകുളം 397, കോഴിക്കോട് 374, പാലക്കാട് 351, കോട്ടയം 346, തിരുവനന്തപുരം 262, ആലപ്പുഴ 236, കൊല്ലം 229, പത്തനംതിട്ട 159, ഇടുക്കി 143, കണ്ണൂർ 131, വയനാട് 105, കാസർകോട് 96 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. ഇന്ന് രോഗബാധ സ്ഥിരീകരിക്കപ്പെട്ടവരിൽ 49 ആരോഗ്യ പ്രവർത്തകരുമുണ്ട്.

23 മരണങ്ങളാണ് ഇന്ന് കോവിഡ്19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നരുവാമൂട് സ്വദേശിനി വത്സല (64), പള്ളിക്കൽ സ്വദേശി രാധാകൃഷ്ണൻ (70), പത്തനംതിട്ട കോന്നി സ്വദേശിനി കുഞ്ഞുമോൾ (64), കോന്നി സ്വദേശി കെ.ആർ. ബാലൻ (66), ആലപ്പുഴ ചേർത്തല സ്വദേശി തോമസ് (87), തലവടി സ്വദേശിനി പ്രസന്ന (63), ചെങ്ങന്നൂർ സ്വദേശി അന്നമ്മ രാജു (71), കോട്ടയം ഓമല്ലൂർ സ്വദേശി ഔസേപ്പ് (68), മല്ലശേരി സ്വദേശി പി.സി. ഫിലിപ് (72), കോട്ടയം സ്വദേശി കെ.സി. ജോൺ (80), കോട്ടയം സ്വദേശിനി ലീല ചന്ദ്രശേഖർ (42), എറണാകുളം ചെല്ലാനം സ്വദേശിനി ഗ്രേസി ജോൺ (65), ആലുവ സ്വദേശി ജോസഫ് ബാബു (68), തൃശൂർ പുന്നയൂർ സ്വദേശിനി അച്ചുമ്മ (67), മടക്കത്തറ സ്വദേശിനി ദേവകി അമ്മ (85), കൈപമംഗലം സ്വദേശി ഇബ്രാഹീം (75), കൊടുങ്ങല്ലൂർ സ്വദേശി കെ.എ. ജോസഫ് (65), ഗുരുവായൂർ സ്വദേശി ഐ.എസ്. വാസു (80), മലപ്പുറം കൊക്കൂർ സ്വദേശിനി കാർത്ത്യായനി (69), കൊണ്ടോട്ടി സ്വദേശി ഉമ്മച്ചുട്ടി (80), മലപ്പുറം സ്വദേശി അലി (74), ഭൂതാനം സ്വദേശി നാരായണൻ (71), കോഴിക്കോട് കരിക്കംകുളം സ്വദേശി എം.പി. ഹസൻ (87) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ കേരളത്തിലെ ആകെ കോവിഡ് മരണങ്ങൾ 2171 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ 39,108 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.14 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ, ആർ.ടി.എൽ.എ.എം.പി, ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 61,14,029 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4544 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. തിരുവനന്തപുരം 334, കൊല്ലം 378, പത്തനംതിട്ട 127, ആലപ്പുഴ 251, കോട്ടയം 202, ഇടുക്കി 174, എറണാകുളം 476, തൃശൂർ 826, പാലക്കാട് 228, മലപ്പുറം 779, കോഴിക്കോട് 455, വയനാട് 93, കണ്ണൂർ 136, കാസർകോട് 85 എന്നിങ്ങനേയാണ് പരിശോധനാ ഫലം ഇന്ന് നെഗറ്റീവായത്.

63,885 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 5,21,522 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,13,608 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 2,97,531 പേർ വീട്/ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിലും 16,077 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1594 പേരെയാണ് ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് 2 പുതിയ ഹോട്ട് സ്‌പോട്ടുകളാണുള്ളത്. തൃശൂർ ജില്ലയിലെ ആളൂർ (കണ്ടെൻമെന്റ് സോൺ വാർഡ് 11), എറണാകുളം ജില്ലയിലെ കുന്നത്തുനാട് (13) എന്നിവയാണ് പുതിയ ഹോട്ട് സ്‌പോട്ടുകൾ. 20 പ്രദേശങ്ങളെ ഹോട്ട് സ്‌പോട്ടിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ഇതോടെ നിലവിലുള്ള ഹോട്സ്പോട്ടുകളുടെ എണ്ണം 527 ആയി.

B4 Admin

Recent Posts

വൈറൽ സല്യൂട്ടിലൂടെ തരംഗമായി അയിഷ ഫാത്തിമ: വീണ്ടും കണ്ടുമുട്ടി മുഖ്യമന്ത്രി!

സോഷ്യൽ മീഡിയയിൽ വലിയ തരംഗമായി മാറിയ പെൺകുട്ടിയുടെ സല്യൂട്ടും മുഖ്യമന്ത്രി വി.ഡി. സതീശന്റെ മറുപടി സല്യൂട്ടും വീണ്ടും ചർച്ചയാകുന്നു. എസ്.പി.സി.…

11 hours ago

വിദ്യാർത്ഥിനികളെ അനധികൃത യാത്രയ്ക്ക് കൊണ്ടുപോയ സംഭവം: ബീഹാറിൽ അധ്യാപകനും പ്രഥമാധ്യാപകനും സസ്പെൻഷൻ!

ബീഹാറിലെ ഗോപാൽഗഞ്ച് ജില്ലയിലെ വൃന്ദാവൻ പഞ്ചായത്തിലുള്ള സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലെ ആറ് പ്ലസ് വൺ വിദ്യാർത്ഥിനികളെ അനുമതിയില്ലാതെ രാജ്ഗിറിലേക്ക്…

11 hours ago

നിർമ്മിതബുദ്ധി ചിപ്പുകൾ ചൈനയിലേക്ക് കടത്താൻ വൻ ഗൂഢാലോചന: ആലീസ് ഹുവാങ്ങിന്റെ കൂട്ടാളി ലീ മിങ്ങിനെതിരെ അന്താരാഷ്ട്ര അന്വേഷണം!

അമേരിക്കൻ സാങ്കേതിക ഭീമനായ എൻവിഡിയയുടെ കയറ്റുമതി നിയന്ത്രണമുള്ള അത്യാധുനിക നിർമ്മിതബുദ്ധി (എ.ഐ) ചിപ്പുകൾ തെക്കുകിഴക്കൻ ഏഷ്യൻ ഇടനിലക്കാർ വഴി ചൈനയിലേക്ക്…

12 hours ago

160 കോടിയുടെ സ്വർണ്ണക്കാഴ്ച! തിരുമലയിൽ ചരിത്രം കുറിക്കാൻ 121 കിലോ സ്വർണ്ണാഭരണങ്ങൾ: ഭക്തൻ ആരാണ്?

ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളിലൊന്നായ തിരുമല തിരുപ്പതി ശ്രീവെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ അപൂർവമായൊരു സ്വർണ്ണ സമർപ്പണത്തിന് ഒരുങ്ങുന്നു. ഏകദേശം 150…

15 hours ago

ചക്കുളത്തുകാവ് കാർത്തിക പൊങ്കാല മഹോത്സവം: ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി വിപുലമായ ഗതാഗത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു!

ഭാരതത്തിന്റെ സനാതന സാംസ്കാരിക പൈതൃകത്തിന്റെയും അചഞ്ചലമായ ദേവീഭക്തിയുടെയും മഹത്തായ സംഗമവേദിയായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ വിശ്വപ്രസിദ്ധമായ കാർത്തിക പൊങ്കാലയോടനുബന്ധിച്ച് മേഖലയിൽ…

15 hours ago

ഖാർഗെയ്ക്ക് മുന്നിൽ എ ഗ്രൂപ്പിന്റെ പരാതിപ്പെരുമഴ! വി.ഡിക്കെതിരെ പടയൊരുക്കം

കേരളത്തിലെ കോൺഗ്രസിൽ വീണ്ടും ഗ്രൂപ്പ് സമവാക്യങ്ങൾ സജീവമാകുന്നു. പാർട്ടിയിലും ഭരണത്തിലും തങ്ങൾ അവഗണിക്കപ്പെടുന്നുവെന്ന കടുത്ത അതൃപ്തിയുമായി എ ഗ്രൂപ്പ് നേതാക്കൾ…

15 hours ago