Categories: Covid 19Kerala

എണ്ണായിരം കടന്ന് രണ്ടാം ദിനവും: സംസ്ഥാനത്ത് ഇന്ന് 8,135 പേർക്ക് കൂടി കോവിഡ്; 7,013 പേർക്ക് സമ്പർക്കത്തിലൂടെയും രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 8,135 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 7013 പേർക്കും സമ്പർക്കം മൂലമാണ് രോഗബാധ. 730 പേരുടെ ഉറവിടം വ്യക്തമല്ല. 2828 പേർ രോഗമുക്തരായി.

സംസ്ഥാനത്ത് ഇന്ന് 29 കോവിഡ് മരണമാണ് സ്ഥരീകരിച്ചത്. രോഗബാധ സ്ഥിരീകരിച്ചവരിൽ 105 പേർ ആരോഗ്യപ്രവർത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറിൽ 59157 സാമ്പിളുകൾ പരിശോധിച്ചു. നിലവിൽ
72339 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് വ്യാപനം ഗൗരമായി തന്നെ തുടരുന്നുവെന്ന് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകള്‍…

കോവിഡിന്‍റെ പശ്ചാത്തലത്തിൽ നാട്ടിൽ മറ്റ് വികസന-ക്ഷേമ പ്രവർത്തനങ്ങൾ മുടങ്ങാൻ പാടില്ലെന്ന നിലയിലാണ് സർക്കാർ പോകുന്നത്. 100 ദിവസം കൊണ്ട് 100 ദിന പരിപാടി പ്രഖ്യാപിച്ചിരുന്നു. കൊവിഡ് തൊഴിലില്ലായ്മ സൃഷ്ടിച്ചു. ഇത് പരിഹരിക്കാൻ പദ്ധതി പ്രഖ്യാപിച്ചിരുന്നു. 100 ദിവസം കൊണ്ട് 50000 തൊഴിലവസരം സൃഷ്ടിക്കും.

അരലക്ഷം തൊഴിലവസരം എന്നതിൽ നിന്ന് 95000 തൊഴിലവസരം വരെ സൃഷ്ടിക്കാനാവുമെന്നാണ് ലക്ഷ്യം. എല്ലാ രണ്ടാഴ്ചയിലും തൊഴിൽ ലഭിച്ചവരുടെ മേൽവിലാസം പരസ്യപ്പെടുത്തും. സർക്കാർ-അർദ്ധസർക്കാർ-പൊതുമേഖലാ സ്ഥാപനങ്ങളിൽ 18600, ഹയർ സെക്കണ്ടറിയിൽ 425 തസ്തികയും സൃഷ്ടിക്കും. എയ്ഡഡ് സ്കൂളുകളിൽ 6911 തസ്തിക നിയമനം റെഗുലറൈസ് ചെയ്യും. സ്കൂൾ തുറക്കാത്തത് കൊണ്ട് ജോലിക്ക് ചേരാത്ത 1632 പേരുണ്ട്. വിദ്യാഭ്യാസ മേഖലയിൽ 10968 പേർക്ക് ജോലി നൽകും.

മെഡിക്കൽ കോളേജിൽ 700, ആരോഗ്യവകുപ്പിൽ 500 തസ്തിക സൃഷ്ടിക്കും. പട്ടികവർഗക്കാരിൽ 500 പേരെ ഫോറസ്റ്റിൽ ബീറ്റ് ഓഫീസർമാരായി നിയമിക്കും. സർക്കാർ സർവീസിലും പിഎസ്‌സിക്ക് വിട്ട പൊതുമേഖലാ അർദ്ധ സർക്കാർ സ്ഥാപനത്തിലും പിഎസ്‌സി വഴി നിയമനം ലഭിക്കും. എല്ലാ ഒഴിവും അടിയന്തിരമായി റിപ്പോർട്ട് ചെയ്യണം. പിഎസ്‍സി വഴി 100 ദിവസത്തിനുള്ളിൽ അയ്യായിരം പേർക്ക് നിയമനം ലക്ഷ്യം. പുതുതായി സൃഷ്ടിച്ച തസ്തികകളുടെ എണ്ണത്തിലും പിഎസ്‍സി നിയമനത്തിലും സർവകാല റെക്കോർഡ് നേടി.

admin

Recent Posts

ലക്ഷദ്വീപിലേയ്ക്ക് മോദിയുടെ സമ്മാനം- പരാളി സ്പീഡ് ബോട്ട് ; യാത്രാ സമയം 5 മണിക്കൂര്‍ കുറയും

ലക്ഷദ്വീപിലേയ്ക്കുള്ളയാത്രാ സമയം അഞ്ചുമണിക്കൂറിലേറെ വെട്ടിക്കുറയ്ക്കുന്ന പുതിയ യാത്രാ കപ്പല്‍ സര്‍വ്വീസ് തുടങ്ങി . പരാളി എന്നു പേരുള്ള ഈ അതിവേഗ…

13 mins ago

ബിജെപി ശക്തികേന്ദ്രങ്ങളിൽ കനത്ത പോളിംഗ് ! മൂന്നാം ഘട്ടത്തിൽ ആവേശം

വോട്ട് ചെയ്യാൻ തെരുവിലിറങ്ങി മോദിയും അമിത്ഷായും ! നവഭാരതത്തിലെ രാമ ലക്ഷമണന്മാരെന്ന് സോഷ്യൽ മീഡിയ I NARENDRA MODI

1 hour ago

രാമക്ഷേത്രം സന്ദർശിച്ച തന്നെ കോൺഗ്രസ് നേതൃത്വം അവഗണിച്ചു

ചില നേതാക്കളുടെ പെരുമാറ്റത്തെ കുറിച്ച് പരാതി പറഞ്ഞാൽ ദേശീയ നേതൃത്വത്തിന് മൗനം I CONGRESS

1 hour ago

സുധാകരന്റെ സമ്മര്‍ദ്ദം ഫലം കണ്ടു; അദ്ധ്യക്ഷ പദവി തിരികെ നല്‍കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം; നാളെ ചുമതലയേല്‍ക്കും !

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ.സുധാകരൻ തിരികെയെത്തും. സുധാകരന് പദവി കൈമാറാൻ ഹൈക്കമാൻഡ് നിർദേശം നൽകിയതോടെ നാളെ അദ്ദേഹം അദ്ധ്യക്ഷനായി വീണ്ടും…

1 hour ago

ഐസിയു പീഡനക്കേസ്; ഡോ. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ മൊഴി രേഖപ്പെടുത്തിയ ഡോ. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവ്. ഉത്തര…

2 hours ago