ഗോൾ നേടിയപ്പോൾ കേരളാ താരങ്ങളുടെ ആഹ്ളാദം
സന്തോഷ് ട്രോഫി ടൂർണമെന്റിന്റെ ഫൈനലിൽ കടന്ന് കേരളാ ടീം. സെമി പോരാട്ടത്തിൽ മണിപ്പൂരിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് തകർത്താണ് കേരളം ഫൈനലിലെത്തിയത്. ഹൈദരാബാദിലെ ബാലയോഗി സ്‌റ്റേഡിയത്തില്‍ കേരളം ഗോള്‍മഴപെയ്യിച്ചതോടെ മണിപ്പുര്‍ അപ്രസക്തരായി.
റോഷല്‍ ഹാട്രികുമായി തിളങ്ങിയ മത്സരത്തില്‍ അജ്‌സലും നസീബ് റഹ്‌മാനും കേരളത്തിനായി ഗോളുകള്‍ കണ്ടെത്തി. പെനാല്‍റ്റിയിലൂടെയാണ് മണിപ്പുര്‍ ഒരു ഗോള്‍ തിരിച്ചടിച്ചത്. ഡിസംബര്‍ 31-ന് നടക്കുന്ന ഫൈനലില്‍ കേരളം പശ്ചിമ ബംഗാളിനെ നേരിടും.
22-ാം മിനിറ്റിലാണ് കേരളം മുന്നിലെത്തിയത്. മധ്യനിരയില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ നസീബ് റഹ്‌മാന്‍ മണിപ്പുര്‍ ഗോളിയെ കബളിപ്പിച്ച് അനായാസം വലകുലുക്കി. എന്നാല്‍ 29-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ മണിപ്പുര്‍ സമനിലപിടിച്ചു. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമില്‍ കൗണ്ടര്‍ അറ്റാക്കിനൊടുവിൽ ഗോള്‍ കണ്ടെത്തി അജ്‌സൽ കേരളത്തെ വീണ്ടും മത്സരത്തിലേക്ക് മടക്കി കൊണ്ടുവന്നു.
73-ാം മിനിറ്റില്‍ റോഷലിലൂടെ മൂന്നാം ഗോളും കണ്ടെത്തി. മണിപ്പുര്‍ പ്രതിരോധത്തിലെ പിഴവ് മുതലെടുത്ത് മുന്നേറിയ റോഷല്‍ ഉഗ്രന്‍ ഷോട്ടിലൂടെ വലകുലുക്കി. 87-ാം മിനിറ്റില്‍ കോര്‍ണര്‍ കിക്കിന് ശേഷം ബോക്‌സിലെ കൂട്ടപ്പൊരിച്ചിലിന് ഒടുവില്‍ റോഷല്‍ വീണ്ടും വലകുലുക്കി. പിന്നാലെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ റോഷല്‍ ഹാട്രിക്ക് തികച്ചു.
ആദ്യ സെമിയില്‍ സര്‍വീസസിനെ തോല്‍പ്പിച്ചാണ് പശ്ചിമ ബംഗാള്‍ ഫൈനലില്‍ പ്രവേശിച്ചത്. രണ്ടിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു സര്‍വീസസിന്റെ ആധികാരികമായ വിജയം.
ദില്ലി: ബിജെപി ദേശീയ വർക്കിംഗ് പ്രസിഡൻ്റായി ചുമതലയേറ്റെടുത്ത് നിതിൻ നബിൻ. ദില്ലിയിലെ പാർട്ടി ആസ്ഥാനത്തെത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. ഊജ്വലസ്വീകരണമാണ് നേതാക്കളും…
ദില്ലി : പഹൽഗാം ഭീകരാക്രമണ കേസിൽ ദേശീയ അന്വേഷണ ഏജൻസി കുറ്റപത്രം സമർപ്പിച്ചു. ജമ്മുവിലെ എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.…
ബിഹാറിൽ തോറ്റ കോൺഗ്രസിന് മോദിയെ കൊല്ലണം. കൊലവിളി മുദ്രാവാക്യവുമായി കോൺഗ്രസ് വനിതാ നേതാവ്. സംഭവം രാഹുൽ ഗാന്ധി പങ്കെടുത്ത പ്രതിഷേധ…
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത !…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന്…