കോട്ടയം: ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിൽ വൈദ്യുതി കമ്പി പൊട്ടിവീണു. കോട്ടയം കോതനെല്ലൂരിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. തിരുവനന്തപുരം-ന്യൂഡല്‍ഹി കേരള എക്പ്രസിന് മുകളിലേക്കാണ് വൈദ്യുതി കമ്പി പൊട്ടിവീണത്. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി. ആളപായം ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം പുതുക്കാടിന് സമീപം ചരക്ക് തീവണ്ടി പാളം തെറ്റിയ സംഭവത്തിന് തൊട്ടടുത്ത ദിവസമാണ് തീവണ്ടിക്ക് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടിവീണത്.
അതേസമയം തൃശൂർ-പുതുക്കാട്ടിൽ ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്നു വീണ്ടും ഏതാനും വണ്ടികള്‍ കൂടി റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു. ആലപ്പുഴ-കണ്ണൂര്‍ എക്‌സ്പ്രസ് (16307), കണ്ണൂര്‍- ആലപ്പുഴ എക്‌സ്പ്രസ് (16308) എന്നിവ പൂര്‍ണമായും റദ്ദാക്കി. 4.05ന് ആലപ്പുഴയില്‍നിന്നു പുറപ്പെടേണ്ട ആലപ്പുഴ-ചെന്നൈ സെന്‍ട്രല്‍ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ആറു മണിക്കെ പുറപ്പെടു. വൈകിട്ട് 6.40ന് പുറപ്പെടേണ്ട തിരുവനന്തപുരം സെന്‍ട്രല്‍- മംഗലാപുരം സെന്‍ട്രല്‍ എക്‌സപ്രസ് ഒരു മണിക്കൂര്‍ വൈകിയാവും യാത്ര തുടങ്ങുക. 6.05ന് പുറപ്പെടേണ്ട കൊച്ചുവേളി-ബസനവാടി ഹംസഫര്‍ എക്‌സ്പ്രസ് 7.05ന് യാത്ര തിരിക്കുമെന്നും റെയില്‍വേ അറിയിച്ചു.
ശാസ്തമംഗലത്തെ ഓഫീസിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് കൗൺസിലർ ആർ. ശ്രീലേഖ. ഓഫീസിനെച്ചൊല്ലി വി.കെ പ്രശാന്തും ആർ ശ്രീലേഖയും തമ്മിൽ…
ഇലക്ട്രിക് ബസ്സുകൾ ലാഭത്തിൽ അല്ല എന്ന് വകുപ്പ് മന്ത്രി കെ ബി ഗണേഷ് ഗണേഷ് പറഞ്ഞത് കള്ളം. ചെലവിന്റെ ഇരട്ടി…
ചെന്നൈ : ഭീകരവാദം മുഖമുദ്രയാക്കിയ രാജ്യങ്ങളോട് സൗഹൃദപരമായ അയൽപക്ക മര്യാദകൾ കാണിക്കാൻ ഭാരതത്തിന് ബാധ്യതയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.…
ദില്ലി: ബലൂചിസ്ഥാനിൽ വരും മാസങ്ങളിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചേക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പുമായി പ്രമുഖ ബലൂച് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ…
ന്യൂയോർക്ക് മേയറായി ഖുർആനിൽ കൈ വെച്ച് സത്യപ്രതിജ്ഞ ചെയ്ത ശേഷം സൊഹറാൻ മംദാനി ആദ്യമായി ചെയ്ത കാര്യങ്ങളിൽ ഒന്ന്, 2020…
കൊച്ചി : ചിക്കിങ് ഔട്ട്ലെറ്റിൽ നിന്ന് വാങ്ങിയ സാൻവിച്ചിൽ ചിക്കൻ കുറവാണെന്ന് പരാതിപ്പെട്ട വിദ്യാർത്ഥികൾക്ക് നേരെ കത്തി വീശിയ മാനേജരെ…