Kerala

സംസ്ഥാനത്തെ പ്രളയക്കെടുതി സംബന്ധിച്ച റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ സാധിക്കില്ല; വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി കേന്ദ്ര സര്‍ക്കാര്‍

കൊച്ചി: സംസ്ഥാനത്തെ പ്രളയക്കെടുതി സംബന്ധിച്ച റിപ്പോര്‍ട്ട് വെളിപ്പെടുത്താന്‍ സാധിക്കില്ലെന്ന് കേന്ദ്ര മന്ത്രാലയം. കേരളത്തിലെത്തി പ്രളയക്കെടുതി വിലയിരുത്തിയ പ്രത്യേക സംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം തേടിയപ്പോഴായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ ഈ മറുപടി.

സംസ്ഥാന സര്‍ക്കാരിനേയും, പാര്‍ലമെന്റിനേയും മാത്രമെ റിപ്പോര്‍ട്ടിന്മേലുള്ള തീരുമാനം അറിയിക്കേണ്ടതുള്ളു എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ച നിലപാട്. കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ടിന്റെ പകര്‍പ്പും, റിപ്പോര്‍ട്ടിന്മേല്‍ സ്വീകരിച്ച നടപടികളും ലഭ്യമാക്കുവാന്‍ അഡ്വ.ഡി.ബി.ബിനുവാണ് വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയത്.

എന്നാല്‍ സര്‍ക്കാര്‍ തലത്തില്‍ പ്രളയം സംബന്ധിച്ച നിഗമനത്തിലെത്താനും, ദേശീയ ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും നല്‍കേണ്ട തുക കണക്കാക്കുവാനുമാണ് കേന്ദ്ര സംഘത്തിന്റെ റിപ്പോര്‍ട്ട് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിവരാവകാശ അപേക്ഷയ്ക്ക് മറുപടിയായി പറഞ്ഞത്. പ്രളയം സംബന്ധിച്ച്‌ പ്രത്യേക സംഘം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേരളത്തിന് 169.63 കോടി രൂപയുടെ സഹായം അനുവദിച്ചു. ഈ സാഹചര്യത്തില്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നല്‍കുവാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു

admin

Recent Posts

പ്രധാനമന്ത്രി മോദിയുടെ വികസന രാഷ്ട്രീയത്തിന് ജനങ്ങൾ വോട്ട് ചെയ്തു !തെരഞ്ഞെടുപ്പ് ഫലം കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാവും ഉണ്ടാവുകയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ…

34 mins ago

തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പർ ! കഴക്കൂട്ടം വെട്ടുറോഡിൽ ടിപ്പർ ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത്‌ ടിപ്പർ. കഴക്കൂട്ടം വെട്ടുറോഡില്‍ ടിപ്പറിനടിയില്‍പ്പെട്ട് യുവതി മരിച്ചു . പെരുമാതുറ സ്വദേശിനി റുക്‌സാന (35) ആണ്…

1 hour ago

ബൈക്കിൽ സഞ്ചരിച്ച് വഴിയാത്രക്കാരിക്ക് നേരേ നഗ്നതാപ്രദർശനം ! മദ്രസ അദ്ധ്യാപകൻ അറസ്റ്റിൽ

മുളന്തുരുത്തി : വഴി യാത്രക്കാരിയായ യുവതിക്ക് നേരെ ബൈക്കിലെത്തി നഗ്നതാ പ്രദര്‍ശനം നടത്തിയ മദ്രസ അദ്ധ്യാപകൻ പിടിയിലായി. വെങ്ങോല കുരിങ്കരവീട്ടില്‍…

1 hour ago

ഇടതുണ്ടെങ്കിലേ ഇന്ത്യയിൽ ഇതൊക്കെ നടക്കൂ മക്കളെ !

കേസിൽ പ്രതിയായായിരുന്ന കെ എസ് ഹംസ ഇപ്പോൾ പ്രതിയല്ല ; ഇതെന്ത് മറിമായം ?

2 hours ago

23 അടി ഉയരമുള്ള രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം! പൗർണമിക്കാവിൽ പ്രതിഷ്ഠിക്കാനുള്ള ആദിപരാശക്തിയുടെ വിഗ്രഹം ബെംഗളുരുവിലെത്തി

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ബെംഗളുരുവിലെത്തി…

2 hours ago

കോൺഗ്രസിന്റെ തനി നിറം ഇതാണ് !

ഷാബാനുകേസിൻ്റെ ഭാവിയായിരിക്കും രാമക്ഷേത്രവിധിക്കുമെന്ന് രാഹുല്‍ ഗാന്ധി

3 hours ago