Kerala

വീണ്ടും അടച്ചുപൂട്ടുമോ? കോവിഡ് പ്രതിരോധത്തിൽ സംസ്ഥാനത്ത് ഇന്ന് വിദഗ്ധരുമായി ചർച്ച, മന്ത്രിസഭാ യോഗവും ഇന്ന് ചേരും

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് പ്രതിരോധ നടപടികളിൽ മാറ്റം വരുമോയെന്ന് ഇന്നറിയാം. കോവിഡ് പ്രതിരോധ രീതിയിൽ പുതിയ മാറ്റങ്ങളറിയാൻ സംസ്ഥാന സർക്കാർ വിദഗ്ദരുമായി ഇന്ന് ചർച്ച നടത്തും. സംസ്ഥാന മെഡിക്കൽ ബോർഡിന് പുറമെ, സർക്കാർ-സ്വകാര്യ മേഖലയിലെ ആരോഗ്യപ്രവർത്തകർ, വിദഗ്ദർ, പൊതുജനാരോഗ്യ രംഗത്തുള്ളവർ, ദുരന്ത നിവാരണ വിദഗ്ദർ എന്നിവർ യോഗത്തിലുണ്ടാകും.

എന്നാൽ നിലവിൽ പരിശോധനകൾക്കും ടിപിആറിനും ലോക്ക്ഡൗണിനും പുറകെ പോവുന്നതിന് പകരം മരണസംഖ്യ കുറയ്ക്കുന്നതിന് ഊന്നൽ നൽകിയുള്ള മാറ്റങ്ങൾ വേണമെന്ന ആവശ്യം ശക്തമാണ്. പ്രാദേശിക ലോക്ക്ഡൗണുകൾക്ക് പകരം, ചികിത്സാ സംവിധാനങ്ങൾ പ്രതിസന്ധിയിലാകുന്ന ജില്ലകളിൽ മാത്രം ലോക്ക്ഡൗൺ മതിയെന്ന നിർദേശവുമുണ്ട്. വാക്സിനേഷൻ മുന്നേറിയതോടെ ഗുരുതര രോഗികളുടെ എണ്ണം കുറഞ്ഞത് കണക്കിലെടുക്കണമെന്നാണ് പ്രധാന വാദം. വൈകിട്ട് ഓൺലൈനായാണ് യോഗം ചേരുക. ഇതിന് ശേഷമായിരിക്കും മന്ത്രിസഭാ യോഗം നടക്കുക. കോവിഡ് സാഹചര്യവും പ്രതിരോധ നടപടികളും മന്ത്രിസഭയോഗം വിലയിരുത്തും. ഓണക്കാലമായതിനാല്‍ കഴിഞ്ഞയാഴ്ച മന്ത്രിസഭായോഗം ചേര്‍ന്നിരുന്നില്ല.

എന്നാൽ സമഗ്ര മാറ്റം വേണമെന്ന നിർദേശം ഉയർന്നാലും കേന്ദ്രനയം, നിർദേശം എന്നിവ കൂടി നോക്കിയാകും കോവിഡ് പ്രതിരോധം സംബന്ധിച്ച തീരുമാനമുണ്ടാവുക. അതേസമയം സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. 30,203 പേർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. നാല് ജില്ലകളിൽ മൂവായിരത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.86 ശതമാനമാണ്. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന രോഗികളിൽ പകുതിയും കേരളത്തിലാണ്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

പന്തീരാങ്കാവ് ഗാർഹിക പീഡനം ! പ്രതി രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും മുൻ‌കൂർ ജാമ്യം

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പ്രതി രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും മുൻകൂർ ജാമ്യം അനുവദിച്ചു. കോഴിക്കോട് ജില്ലാ സെഷൻസ്…

24 mins ago

പെരിഞ്ഞനത്തെ ഭക്ഷ്യവിഷബാധ മരണം ! കുഴിമന്തി വിറ്റ സെയ്ൻ ഹോട്ടൽ പ്രവർത്തിച്ചത് ലൈസൻസില്ലാതെ

പെരിഞ്ഞനത്ത് കുഴിമന്തി കഴിച്ച് ഭക്ഷ്യ വിഷബാധയേറ്റ് വീട്ടമ്മ മരിച്ച സംഭവത്തിൽ ഇവർ കഴിച്ചിരുന്ന കുഴിമന്തി വിറ്റ സെയിൻ ഹോട്ടൽ ലൈസൻസില്ലെന്ന്…

31 mins ago

വിഘടനവാദ പ്രവർത്തനങ്ങൾക്ക് കേരളത്തിലെ ഓൺലൈൻ മാദ്ധ്യമ മേഖലയും

ഓൺലൈൻ മാദ്ധ്യമ മേഖലയിലേക്ക് പണം പുഴപോലെ ഒഴുകുന്നു ! ഞട്ടിപ്പിക്കുന്ന വിവരങ്ങൾ ഇന്റലിജൻസ് ബ്യുറോയ്ക്ക് I ONLINE MEDIAS

1 hour ago

എല്ലാം ശുഭം ! പാർട്ടി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിച്ചു ! ധ്യാനത്തിന് മോദി കന്യാകുമാരിയിൽ

വിശ്വവിജയത്തിനായി വിവേകാനന്ദൻ പുറപ്പെട്ട വിവേകാനന്ദ പാറയിൽ മൂന്നാമൂഴം തുടങ്ങുംമുമ്പ് മോദി ധ്യാനത്തിനെത്തും I VIVEKANANDA ROCK

2 hours ago