തിരുവനന്തപുരം: കേരളത്തില്‍ സി.ബി.ഐ. അന്വേഷണം തടയാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഓർഡിനൻസ് ഇറക്കാനാണ് സർക്കാർ നീക്കം. നിയമ സെക്രട്ടറിയുടെ പക്കല്‍ ഇതുമായി ബന്ധപ്പെട്ട ഫയലുകളുണ്ട്. ഓര്‍ഡിനന്‍സ് ഇറക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടുപോവരുത്. ഇത് ഭരണഘടനാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
ഓർഡിനൻസിനുള്ള നീക്കം നിയമവിരുദ്ധമാണ് അതിനാൽ ഒപ്പിടെരുതെന്ന് ഗവർണറോട് ആവശ്യപ്പെടും. വേണ്ടിവന്നാൽ കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു.
ഏതന്വേഷണത്തേയും സ്വാഗതം ചെയ്യുമെന്ന് പറഞ്ഞ മുഖ്യമന്ത്രി എങ്ങനെയാണ് കേരളത്തില്‍ സി.ബി.ഐ. അന്വേഷണം വേണ്ടെന്ന് പറയുന്നത്. ബംഗാളില്‍ ശാരദ ചിറ്റ് ഫണ്ടുമായി ബന്ധപ്പെട്ട് കേസില്‍ സി.ബി.ഐ. അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയപ്പോള്‍ അത് സുപ്രീം കോടതി റദ്ദാക്കുകയുണ്ടായി. ആ നടപടി കേരളത്തില്‍ കൊണ്ടുവരുന്നത് രാഷ്ട്രീയപ്രേരിതമാണ്. സിബിഐയെ കേരളത്തില്‍ നിരോധിക്കാന്‍ നീക്കം നടക്കുന്നത് അഴിമതിക്കാരേയും കൊള്ളക്കാരേയും രക്ഷിക്കാന്‍ വേണ്ടിയാണ്.
മടിയില്‍ കനമില്ലാത്തവന് പേടിക്കേണ്ട എന്നാണല്ലോ നേരത്തെ പറഞ്ഞത്. ഇപ്പോള്‍ മടിയില്‍ കനമുള്ളത് കൊണ്ടാണോ സിബിഐ അന്വേഷണം വേണ്ടെന്ന് വയ്ക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്? ഇത്തരമൊരു ഓര്‍ഡിനന്‍സ് വന്നാല്‍ അതിനെതിരെ നിയമപരമായ നീങ്ങുമെന്നും ചെന്നിത്തല പറഞ്ഞു.
അടൂർ: നിയന്ത്രണംവിട്ട കെഎസ്ആർടിസി ബസ് പോലീസ് ജീപ്പിലേക്ക് ഇടിച്ചുകയറി പോലീസുകാർ ഉൾപ്പെടെ ആറുപേർക്ക് പരിക്ക്. ഇന്ന് രാത്രി എട്ടിന് അടൂർ…
ബംഗ്ലാദേശിൽ വീണ്ടും ഹിന്ദുക്കൾക്കെതിരെ അതിക്രമം. ജെസ്സോർ ജില്ലയിലെ മോണിരാംപൂർ ഉപസിലയിൽ ഹിന്ദു മാദ്ധ്യമ പ്രവർത്തകനായ റാണ പ്രതാപ് ബൈരാഗിയെ അക്രമികൾ…
ധാക്ക : ബംഗ്ലാദേശിലെ ജെനൈദ ജില്ലയിലുള്ള കാളിഗഞ്ചിൽ നാൽപ്പതുകാരിയായ ഹിന്ദു വിധവയ്ക്ക് നേരെ ക്രൂരമായ ആക്രമണം. യുവതിയെ രണ്ട് പേർ…
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരണം. കോഴിക്കോട് പുതിയങ്ങാടി സ്വദേശി സച്ചിദാനന്ദൻ എന്ന എഴുപത്തിരണ്ടുകാരനാണ് മരിച്ചത്.…
തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…
ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…