കേരളത്തിൽ ഇപ്പോൾ കത്തിപ്പുകയുന്ന ഡി ലിറ്റ് വിവാദത്തിൽ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം ഏവരെയും അമ്പരപ്പിക്കുന്നതാണ്. കഴിഞ്ഞ ദിവസം കോൺഗ്രസിന്റെ തന്നെ നേതാവായ, മുൻ പ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല അസന്ദിഗ്ധമായി ഒരു കാര്യം പറഞ്ഞിരുന്നു. സംസ്ഥാന സർക്കാർ ഭാരതത്തിന്റെ രാഷ്ട്രപതിയെ അപമാനിച്ചിരിക്കുന്നു. പിണറായി സർക്കാരിനെ പ്രതിരോധത്തിലാക്കിയ നിരവധി ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചിരുന്നു. സത്യത്തിൽ ആ പ്രസ്താവനയോടെയാണ് ഏറെ നാളുകളായി സംസ്ഥാനത്ത് ഗവർണറും സർക്കാരും തമ്മിൽ നടന്നുവരുന്ന ശീതയുദ്ധത്തിന്റെ കാരണം പൊതു സമൂഹം അറിഞ്ഞത്. അതായത് ഗവർണ്ണർ ഇന്ത്യൻ രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകണമെന്ന് കേരള സർവ്വകലാശാലാ VC ക്ക് നിർദ്ദേശം നൽകുന്നു. ഗവർണർ അത് രേഖാമൂലം തന്നെയാണ് VC യെ അറിയിക്കുന്നത്. VC യും രേഖാ മൂലം തന്നെ അതിനു മറുപടി നൽകുന്നുണ്ട്. തൽക്കാലം രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനാവില്ല കാരണം സർക്കാരും സിൻഡിക്കേറ്റിനും താൽപ്പര്യമില്ല. സിൻഡിക്കേറ്റ് യോഗം ചേരുകപോലും ചെയ്യാതെയാണ് VC ഗവർണറുടെ ശുപാർശ നിരസിച്ചത്. ഇത് സർക്കാർ ഇടപെടലിന്റെ ഒന്നാം തരം തെളിവാണ്. ഇത് ചെന്നിത്തല വിളിച്ചു പറയുക കൂടി ചെയ്തപ്പോൾ സർക്കാർ ചെന്നുപെട്ടത് വലിയ പ്രതിസന്ധിയിലാണ്. ഇന്ത്യൻ രാഷ്ട്രപതിക്ക് ഡി ലിറ്റ് നൽകാനുള്ള ഒരു ശുപാർശ കേരള സംസ്ഥാന സർക്കാർ നിരസിച്ചു എന്നത് ചെറിയ കാര്യമല്ല. ഇത് എങ്ങനെ വിശദീകരിക്കും എന്ന ചിന്തയിൽ പിണറായിയും സർക്കാരും നിൽക്കുമ്പോഴാണ് രക്ഷകനായി പ്രതിപക്ഷ നേതാവ് VD സതീശൻ എത്തിയത്. നമ്മളെല്ലാവരും ഇന്നലെ കണ്ടതുപോലെ ചർച്ച VD സതീശൻ ഗവര്ണരിലേക്ക് തിരിച്ചു വിട്ടു. അദ്ദേഹം പറഞ്ഞ ഒരു ആന മണ്ടത്തരം VC യോട് ഗവർണ്ണർ ആർക്കെങ്കിലും ഡി ലിറ്റ് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ അത് നിയമ വിരുദ്ധമാണ് എന്നതാണ്. സത്യത്തിൽ അങ്ങനൊരു നിയമം സതീശൻ എവിടുന്നാണ് വായിച്ചെടുത്തത് എന്നറിയില്ല. ഗവർണർ VC യോട് അത്തരത്തിലൊരു ശുപാർശ നൽകിയാൽ അതിൽ ഏതെങ്കിലും നിയമങ്ങളുടെ ലംഘനമുണ്ടെന്ന് പറയാനാവില്ലെന്നാണ് നിയമ വിരുദ്ധരെല്ലാം അവകാശപ്പെടുന്നത്. ഏതെങ്കിലും ഒരു നിയമ വിരുദ്ധ പ്രവർത്തനം നടത്താൻ സർവ്വകലാശാലാ മേധാവിയോട് രാജ്ഭവനെ പോലൊരു ഭരണഘടനാ സ്ഥാപനം രേഖാമൂലം ആവശ്യപ്പുമോ എന്ന് ചിന്തിക്കാനുള്ള സാമാന്യ ബോധം പോലും പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനക്ക് പിന്നിലില്ലാതെപോയി. ആ നിരുത്തരവാദ സമീപനത്തിനാണ് ഇന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് മുഖമടച്ച് മറുപടി നൽകിയിരിക്കുന്നത്. ഭരണഘടനയും നിയമങ്ങളും പഠിച്ച ശേഷമാണ് അഭിപ്രായം പറയേണ്ടത്. രാജ്ഭവനും രാഷ്ട്രപതിഭവനും ഉന്നതമായ ഭരണഘടനാ സ്ഥാപനങ്ങളാണ്. അതിന്റെ അന്തസത്ത ഉൾക്കൊള്ളുന്നതുകൊണ്ടു മാത്രം കൂടുതലായി ഒന്നും പറയുന്നില്ല എന്നാണ് അദ്ദേഹം ഇന്ന് പ്രതികരിച്ചത്. എത്ര പക്വതയോടും സ്ഥിരതയോടുമാണ് ഗവർണ്ണർ പ്രതികരിക്കുന്നത് എന്ന് കാണണം. ബന്ധപ്പെട്ട ഭരണഘടനാ വകുപ്പടക്കം അദ്ദേഹം ഉദ്ധരിച്ചു. അദ്ദേഹം തന്റെ ആരോപണങ്ങളിൽ പാറ പോലെ ഉറച്ച് നിൽക്കുന്നു. സർവ്വകലാശാലകൾ സ്വതന്ത്രമായി പ്രവർത്തിക്കണം. അതിനാണ് ഗവർണ്ണർക്ക് ചാൻസിലർ പദവി നൽകിയിരിക്കുന്നത്. രാഷ്ട്രീയ ഇടപെടൽ തുടരുന്നതിനാലാണ് ചാൻസിലർ പദവി ഒഴിഞ്ഞത്. സത്യത്തിൽ രമേശ് ചെന്നിത്തലയുടെ ആരോപണം ശരിവയ്ക്കുന്ന പ്രസ്താവനകളാണ് ഇന്ന് ഗവർണ്ണർ നടത്തിയത്. പ്രതിസന്ധിയുടെ ആഴം കൂടുകയാണ്. വിഷയം ഗവർണറും സർക്കാരും തമ്മിലുള്ള സൗന്ദര്യ പിണക്കമില്ല. രാഷ്ട്രപതിയെ അപമാനിച്ച സംഭവമാണ്. പക്ഷെ പ്രതിപക്ഷ നേതാവ് സർക്കാരിനെ ഇങ്ങനെ രക്ഷിക്കാനെത്തുന്നത് എന്തിനെന്നു മാത്രം മനസ്സിലാകുന്നില്ല. ഇങ്ങനെ നിരന്തരമായ മണ്ടത്തരങ്ങൾ എഴുന്നള്ളിച്ച് പ്രതിപക്ഷ നേതാവ് സ്വയം ചെറുതാവുകയാണ്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…