Kerala

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടും; ആറ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ നാളെയോടെ പുതിയ ന്യൂനമർദ്ദം രൂപപ്പെടും. പിന്നീട് 48 മണിക്കൂറിനുള്ളിൽ ന്യൂനമർദ്ദം ശക്തി പ്രാപിക്കും. ഇതിന്റെ ഫലമായി സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാളെ ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് ഓറ‍ഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടായിരിക്കും.

സംസ്ഥാനത്ത് മധ്യ തെക്കൻ ജില്ലകളിൽ നാളെയും മറ്റന്നാളും കനത്ത മഴയ്ക്ക് സാധ്യത. വടക്കൻ തമിഴ്നാടിന് മുകളിലുള്ള ന്യൂന മർദ്ദത്തിന്റെ പ്രഭാവത്തിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിനാൽ ഇന്നും ഒറ്റപ്പെട്ട മഴ തുടരും. 11 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ, വയനാട് ഒഴികെയുള്ള ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മലയോര പ്രദേശങ്ങളിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ശക്തമായ കാറ്റിനും സാധ്യതയുണ്ട്. അഞ്ച് ദിവസത്തേക്ക് ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യത.

Meera Hari

Recent Posts

പുതിയ അദ്ധ്യയന വർഷം !സംസ്ഥാനത്ത് ജൂൺ 3ന് സ്കൂൾ തുറക്കും ; മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രിയുടെ നിർദേശം

സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷം ജൂൺ മൂന്നിന് നടക്കുന്ന പ്രവേശനോത്സവത്തോടെ ആരംഭിക്കും.സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന്…

46 mins ago

കൃത്യമായി വ്യായാമം ചെയ്യുക

ഓർത്തോപീഡിക് രോഗങ്ങളെ എങ്ങനെ പ്രതിരോധിക്കാം ? ഡോ. വിഷ്ണു ആർ ഉണ്ണിത്താൻ പറയുന്നത് കേൾക്കാം

48 mins ago

നടുറോഡിലെ തർക്കം: മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ ഡ്രൈവർ യദു കോടതിയിൽ ; ഹർജി തിങ്കളാഴ്ച പരിഗണിക്കും

തിരുവനന്തപുരം : നടുറോഡിലെ ഡ്രൈവർ-മേയർ തർക്കത്തിൽ മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ കെഎസ്ആർടിസി ഡ്രൈവർ എൽ എച്ച് യദു ഹർജി…

52 mins ago

കള്ളക്കടൽ പ്രതിഭാസം ! കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും പ്രഖ്യാപിച്ച പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിൻവലിച്ചു; ജാഗ്രത തുടരണമെന്ന് നിര്‍ദേശം !

കള്ളക്കടൽ പ്രതിഭാസമുണ്ടാകാനുള്ള സാധ്യതയെ തുടർന്ന് കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം…

2 hours ago

ക്ഷേത്രങ്ങളിൽ അരളിപ്പൂവിന് തത്കാലം വിലക്കില്ല !അന്തിമ തീരുമാനം ശാസ്ത്രീയ റിപ്പോർട്ട് ലഭിച്ച ശേഷമെന്ന് ദേവസ്വം ബോർഡ്

തിരുവനന്തപുരം : ക്ഷേത്രങ്ങളില്‍ അരളിപ്പൂവ് തത്കാലം വിലക്കില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ്. നിലവിൽ അരളി പൂവിന് വിഷാംശം ഉണ്ടെന്ന റിപ്പോർട്ട്…

2 hours ago

മോദിയുടെ പുതിയ ഭാരതം അ-പ-ക-ട-കാ-രി-ക-ൾ !

അതിർത്തി കടന്നും തീ-വ്ര-വാ-ദി-ക-ളെ കൊ-ന്നൊ-ടു-ക്കു-ന്നു ; ഭാരതത്തെ പേ-ടി-ക്ക-ണ-മെ-ന്ന് പാകിസ്ഥാൻ ; വീഡിയോ കാണാം

2 hours ago