Saturday, May 4, 2024
spot_img

മാവേലിക്കരയില്‍ ഡിവൈഎഫ്‌ഐ-എസ്ഡിപിഐ കത്തിക്കുത്ത്; ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു; അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മാവേലിക്കര: മാവേലിക്കരയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന് കുത്തേറ്റു. ഡിവൈഎഫ്‌ഐ-എസ്ഡിപിഐ (DYFI-SDPI Conflict) സംഘര്‍ഷത്തിനിടെയാണ് സംഭവം. മാവേലിക്കര മാങ്കാങ്കുഴി യൂണിറ്റ് സെക്രട്ടറി അരുണിനാണ് കുത്തേറ്റത്. സംഘര്‍ഷത്തിനിടെ മറ്റ് രണ്ട് പ്രവര്‍ത്തകര്‍ക്ക് കൂടി നിസാരപരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം നടന്നത്. സംഭവത്തില്‍ അഞ്ച് എസ്ഡിപിഐ പ്രവര്‍ത്തകരെ പോലീസ് ഇന്ന് അറസ്റ്റുചെയ്തു. രണ്ട് ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച വിഷയത്തെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്കെത്തിയത്. വിഷയം പറഞ്ഞുതീര്‍ക്കാന്‍ ഇരുവിഭാഗവും ഒരുമിച്ചിരുന്ന ശേഷമാണ് തര്‍ക്കമുണ്ടായത്. ഇതിനുപിന്നാലെ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Related Articles

Latest Articles