എറണാകുളം: മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയും വിവാദ കരിമണൽ കമ്പനിയുമായി നടത്തിയ ദുരൂഹ പണമിടപാടുകളിൽ ഗൗരവമായ വിഷയങ്ങളുണ്ടെന്ന നിരീക്ഷണവുമായി ഹൈക്കോടതി. കേരള ജനപക്ഷം നേതാവ് അഡ്വ. ഷോൺ ജോർജ് നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. നിലവിലെ അന്വേഷണത്തിന് പകരം എസ് എഫ് ഐ ഒ അന്വേഷണം വേണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. ഇതുസംബന്ധിച്ച അഭിപ്രായം അറിയിക്കാൻ കേന്ദ്രസർക്കാരിന് കോടതി രണ്ടാഴ്ച സമയം അനുവദിച്ചിട്ടുണ്ട്. കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തിയെന്നാണ് സൂചന. കേസിൽ എസ് എഫ് ഐ ഒ അന്വേഷണം ഉണ്ടായാൽ ഇ ഡി, സിബിഐ തുടങ്ങിയ കേന്ദ്ര ഏജൻസികൾക്ക് ഇടപെടാൻ അവസരമൊരുങ്ങും.
മുഖ്യമന്ത്രിയുടെ മകളുടെ ഐ ടി കമ്പനിയായ എക്‌സാ ലോജിക്കിന് സി എം ആർ എൽ കോടികളുടെ മാസപ്പടി നല്കിയിട്ടുണ്ടെന്ന് ആദായനികുതി ഇന്റെറിം സെറ്റിൽമെന്റ് ബോർഡും കർണ്ണാടക രജിസ്ട്രാർ ഓഫ് കമ്പനീസും കണ്ടെത്തിയിരുന്നു. ഈ കേസിലാണ് കേന്ദ്ര കോർപ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ മകളുടെയും കമ്പനിയുടെയും പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് സി എം ആർ എൽ പണം നൽകിയിരുന്നു
യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്‌ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന് മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…