Kerala

‘പകർച്ചവ്യാധികളുടെ പിടിയിലമരുകയാണ് കേരളം, ജനങ്ങളെ കൊള്ളയടിക്കാൻ പുതിയ അവസരങ്ങൾ തിരയുന്ന സർക്കാർ ജനങ്ങളുടെ ജീവന് പുല്ലുവിലയാണ് കൽപ്പിക്കുന്നത്’; വിമർശനവുമായി കെ സുരേന്ദ്രന്‍

തിരുവനന്തപുരം: സംസ്ഥാന സർക്കാരിൻ്റെ കെടുകാര്യസ്ഥതയെ തുടർന്ന് പകർച്ചവ്യാധികളുടെ പിടിയിലമരുകയാണ് കേരളമെന്ന് കുറ്റപ്പെടുത്തി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് ഈ മാസം 13ാം തീയതി വരെ 8 പേരാണ് ഡെങ്കിപ്പനി ബാധിച്ച് മരിച്ചത്. ബ്രഹ്മപുരം പ്ലാൻ്റിന് തീയിട്ടതിനെത്തുടർന്ന് മാലിന്യ സംസ്ക്കരണം നിലച്ച എറണാകുളത്ത് സ്ഥിതി അതീവ ഗുരുതരമാണ്. പതിനായിരത്തോളം പകർച്ചവ്യാധി കേസുകൾ എറണാകുളം ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി, എലിപ്പനി, വെസ്റ്റ് നൈൽ , എച്ച്1എൻ1 തുടങ്ങി സർവ പനിയും ജില്ലയിൽ പടരുകയാണ്. വെസ്റ്റ് നൈൽ, ഡെങ്കിപ്പനി എന്നിവ ബാധിച്ച് ആളുകൾ മരണപ്പെടുക കൂടി ചെയ്തത് ജനങ്ങളിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ജില്ലയിൽ മാത്രം 771 ഡെങ്കിപ്പനി കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

മാലിന്യ പ്ലാൻ്റിന് തീയിട്ട് അത് നോക്കി നിന്ന സർക്കാർ പകർച്ചവ്യാധികൾ പടരുമ്പോഴും നിഷ്ക്രിയത്വം തുടരുകയാണ്. മഴക്കാലം മുന്നിൽക്കണ്ട്, ശുചീകണ പ്രവർത്തനം നടത്തുന്നതിൽ സർക്കാർ ഗുരുതര വീഴ്ച്ച വരുത്തി. മഴ കൂടുതൽ ശക്തമാകുന്നതോടെ പകർച്ചവ്യാധി വ്യാപനം രൂക്ഷമാകുമെന്ന് ഏതാണ്ട് ഉറപ്പായിക്കഴിഞ്ഞു. മഴക്കാല രോഗങ്ങളെ തടയാൻ സർക്കാർ ഒരു പദ്ധതിയും ആസൂത്രണം ചെയ്തിട്ടില്ല. മാലിന്യ നീക്കം മുടങ്ങിയത് മാദ്ധ്യമങ്ങളിൽ ദിവസങ്ങളായി വാർത്തയുണ്ടെങ്കിലും ചെറുവിരലനക്കാൻ സർക്കാർ സംവിധാനങ്ങൾക്കായിട്ടില്ല. ജനങ്ങളെ കൊള്ളയടിക്കാൻ പുതിയ അവസരങ്ങൾ തിരയുന്ന സർക്കാർ ജനങ്ങളുടെ ജീവന് പുല്ലുവിലയാണ് കൽപ്പിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Anandhu Ajitha

Recent Posts

വെനസ്വേലൻ പ്രസിഡന്റിനെ നിഷ്പ്രയാസം പിടികൂടി !! ശത്രു രാജ്യങ്ങളിൽ നടത്തുന്ന ഓപ്പറേഷനുകളിൽ അഗ്രഗണ്യർ ! ആരാണ് ലോകത്തെ വിറപ്പിക്കുന്ന ‘ഡെൽറ്റ ഫോഴ്സ്’

ലോകം വീണ്ടും മറ്റൊരു യുദ്ധത്തിന്റെ വക്കിലാണ്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ്…

11 minutes ago

വെനസ്വേലയിൽ അമേരിക്കൻ അധിനിവേശം! പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും ബന്ദികളാക്കിയെന്ന് ട്രമ്പ്; ദൗത്യത്തിനായി രംഗത്തിറക്കിയത് അമേരിക്കൻ സൈന്യത്തിന്റെ കരുത്തുറ്റ കമാൻഡോകളായ ഡെൽറ്റ ഫോഴ്‌സിനെ

വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…

18 minutes ago

രാഹുൽ ഗാന്ധിയുടെ വോട്ട് ചോരി ആരോപണം തള്ളി ജനങ്ങൾ I RAHUL GANDHI

രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…

27 minutes ago

ഇറാൻ മുല്ലമാർ ഇനിയും പ്രതിഷേധങ്ങൾക്കെതിരെ വെടിവച്ചാൽ ഉടൻ തിരിച്ചടിയെന്ന് അമേരിക്കയും ഇസ്രായേലും

കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…

1 hour ago

ശബരിമല സ്വർണ്ണക്കൊള്ള. SIT അന്വേഷണം അട്ടിമറിക്കുവാനുള്ള സമഗ്രമായ ഇടപെടലുകൾ സർക്കാർ നടത്തുന്നുവോ ?

അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…

2 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സോണിയാ ഗാന്ധിയിലേക്കും നീളണമെന്ന് കെ സുരേന്ദ്രൻ

ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…

3 hours ago