തിരുവനന്തപുരം: 52 സമുദായ സംഘടനകള്‍ അംഗങ്ങളായ കേരള കാമരാജ് കോണ്‍ഗ്രസ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയുടെ ഭാഗമാകുന്നു. ഇന്നലെ ദില്ലിയിലെത്തിയ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ്, കേരളത്തിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറി സത്യേന്ദ്ര എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ചര്‍ച്ചകള്‍ പ്രതീക്ഷ നല്‍കുന്നതാണെന്ന് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.
നേരത്തെ വനിതാ മതിലുമായി ബന്ധപ്പെട്ട് വിഎസ്ഡിപി ഉള്‍പ്പടെയുള്ള സംഘടനകള്‍ സിപിഎം വിരുദ്ധ നിലപാട് സ്വീകരിച്ചിരുന്നു. വിശ്വാസികള്‍ക്കൊപ്പമെന്ന ബിജെപി നിലപാടിനൊപ്പമായിരുന്നു സംഘടനയും. അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്കുശേഷം എന്‍ഡിഎ മുന്നണിയില്‍ ചേരുന്നതു സംബന്ധിച്ചു ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറയുന്നത്.
പാലക്കാട്, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ വിവിധ സമുദായങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയ്ക്ക് സ്വാധീനമുണ്ട്. ബിജെപി ഏറെ പ്രതീക്ഷ പുലര്‍ത്തുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ നാടാര്‍ വിഭാഗത്തിന് ഏറെ സ്വാധീനമുണ്ട്. നാടാര്‍ വിഭാഗത്തിന്റെയും മറ്റു പിന്നോക്ക വിഭാഗങ്ങളുടേയും പിന്തുണ ഉറപ്പിക്കാനായാല്‍ മണ്ഡലം പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…