കോട്ടയം: ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരള ജനപക്ഷം പാര്‍ട്ടി പത്തനംതിട്ട ഉള്‍പ്പെടെ ഒരു പാര്‍ലമെന്റ് സീറ്റിലും മത്സരിക്കില്ലെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. വിശ്വാസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന് എതിരാണു താനെന്നും വിശ്വാസത്തെ തകര്‍ക്കുന്ന ശക്തികളെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിക്കുമെന്നും ജനപക്ഷം പാര്‍ട്ടി അറിയിച്ചു.
തിരഞ്ഞെടുപ്പില്‍ ആരെ പിന്തുണയ്ക്കണമെന്നുള്ള കാര്യത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ യോഗം ചേര്‍ന്ന് തീരുമാനം കൈക്കൊള്ളുമെന്നും പാര്‍ട്ടി അറിയിച്ചു. യുഡിഎഫിലേക്കുള്ള പ്രവേശനം സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നാണ് പാര്‍ട്ടി നേതൃത്വം നല്കുന്ന സൂചന.
പത്തനംതിട്ടയില്‍ ഉള്‍പ്പെടെ 20 മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് പി.സി. ജോര്‍ജ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ടയില്‍ താന്‍ തന്നെ മത്സരിക്കുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മണ്ഡലത്തില്‍ 1.75 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ താന്‍ വിജയിക്കുമെന്നും പി.സി. ജോര്‍ജ് അവകാശപ്പെട്ടു
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…