India

‘കേരളം’ ഇനി ഔദ്യോഗിക പേരാകുമോ?; സംസ്ഥാന പേരുമാറ്റ ബിൽ നാളെ ലോക്സഭയിൽ; പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നന്ദി അറിയിച്ച് രാജീവ് ചന്ദ്രശേഖർ

ന്യൂദില്ലി: സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി മാറ്റുന്നതിനുള്ള ബിൽ നാളെ ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബിൽ സഭയിൽ അവതരിപ്പിക്കുമെന്നാണ് ലോക്സഭയുടെ കാര്യപരിപാടിയിൽ വ്യക്തമാക്കിയിരിക്കുന്നത്.

‘കേരള പേരുമാറ്റ ബിൽ, 2026’ ആണ് നാളെ ലോക്സഭയുടെ പരിഗണനയ്ക്ക് എത്തുന്നത്. ഭരണഘടനയിൽ സംസ്ഥാനത്തിന്റെ പേര് ‘കേരളം’ എന്നാക്കി മാറ്റുന്നതിനൊപ്പം, ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന എല്ലാ ഭാഷകളിലും പേര് ‘കേരളം’ എന്നാക്കി മാറ്റണമെന്ന ആവശ്യവും ബില്ലിലുണ്ട്.

സംസ്ഥാനത്തിന്റെ പേര് മാറ്റണമെന്ന ആവശ്യം കേരള നിയമസഭ നേരത്തെ തന്നെ മുന്നോട്ടുവച്ചിരുന്നു. 2023 ഓഗസ്റ്റിലാണ് ഇതുമായി ബന്ധപ്പെട്ട പ്രമേയം നിയമസഭ പാസാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയം അന്ന് പ്രതിപക്ഷത്തിന്റെ ഭേദഗതികളില്ലാതെ അംഗീകരിച്ചിരുന്നു.

തുടർന്ന് സംസ്ഥാനത്തിന്റെ ഔദ്യോഗിക പേര് ‘കേരള’യിൽ നിന്ന് ‘കേരളം’ എന്നാക്കാനുള്ള നിർദേശത്തിന് കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ഫെബ്രുവരിയിൽ അംഗീകാരം നൽകി. ഇതിന് പിന്നാലെയാണ് പേരുമാറ്റത്തിനുള്ള നിയമനടപടികൾ കേന്ദ്രസർക്കാർ മുന്നോട്ടുകൊണ്ടുപോകുന്നത്.

അതേസമയം, ബിൽ ലോക്സഭയിൽ അവതരിപ്പിക്കുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും നന്ദി അറിയിച്ചിട്ടുണ്ട് ബിജെപി സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ.

കേരളത്തിന്റെ സംസ്കാരത്തെയും പൈതൃകത്തെയും ഭാഷയെയും ഔദ്യോഗികമായി ആദരിക്കണമെന്ന ദീർഘകാല ആവശ്യമാണ് ഇതിലൂടെ യാഥാർഥ്യമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയോട് നേരത്തെ ഉന്നയിച്ച ആവശ്യം ഭരണഘടനാപരമായ യാഥാർഥ്യത്തിലേക്ക് നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

2 days ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

2 days ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

2 days ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

3 days ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

3 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

3 days ago