ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര ഇന്ന് വയനാട്ടിൽ.ഉച്ചകഴിഞ്ഞ് മൂന്നിന് കൽപ്പറ്റ പുതിയ സ്റ്റാൻഡിൽനിന്ന് മുട്ടിലിലേക്കാണ് പദയാത്ര. പദയാത്രയെ ബിജെപി എൻഡിഎ സംസ്ഥാന, ജില്ലാ നേതാക്കൾ അടക്കം അനുഗമിക്കും.
ഇന്നലെ കണ്ണൂരിലായിരുന്നു പദയാത്ര നടത്തിയത്. മോദിയുടെ ഗാരന്റി പുതിയ കേരളം എന്ന മുദ്രാവാക്യവുമായിട്ടാണ് പദയാത്ര നടത്തുന്നത്.പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് സുരേന്ദ്രൻ കണ്ണൂർ പാർലമെന്റ് മണ്ഡലത്തിലെ പര്യടനം ആരംഭിച്ചത്.
കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പരിപാടിയിലും സാമൂഹിക-സാംസ്‌കാരിക നേതാക്കളുടെ സംഗമത്തിലും അദ്ദേഹം പങ്കെടുത്തു. കണ്ണൂർ സെൻട്രൽ ജയിലിലുള്ള പാർട്ടി പ്രവർത്തകരെയും ജാഥാനായകൻ സന്ദർശിച്ചു.
വൈകീട്ട് മൂന്ന് മണിക്ക് ടൗൺ സ്‌ക്വയറിൽ നടന്ന വമ്പൻ സമ്മേളനം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് പേർ അണിനിരന്ന കേരള പദയാത്ര ജനങ്ങളുടെ ഹാർദ്ദമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പുതിയതെരുവിൽ സമാപിച്ചു.
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…